Film News

നിവിനൊപ്പം മാസ്സ് എന്റർട്ടെയ്നേർ, വിജയ് സേതുപതി കൂടെ വേണം എന്നാണ് ആഗ്രഹമെന്ന് ജൂഡ്

'2018' എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടിയും തമാശയും ഒക്കെയുള്ള ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയി ആണ് ചിത്രം ഒരുങ്ങുന്നതെന്നു ജൂഡ് ആന്തണി ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിവിന്‍ പോളിയുമൊത്തുള്ള ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചുകൊണ്ടാണ് ജൂഡ് പുതിയ സിനിമയെ കുറിച്ച് അന്നൗന്‍സ് ചെയ്തത്.

എന്റെ ആദ്യ സിനിമ നടക്കാന്‍ കാരണം നിവിന്‍ പോളിയാണ്. നിവിന്റെ കൂടെ വീണ്ടും ഒരു സിനിമ ചെയ്യണമെന്ന് എന്റെ ആഗ്രഹമാണ്. നിവിനുമായിട്ടുള്ള പടം ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും. അടിയും തമാശയും ഒക്കെയുള്ള ഒരു സിനിമയാണത്. വിജയ് സേതുപതി ഒക്കെ ആ സിനിമയില്‍ വരണമെന്ന് ആഗ്രഹമുണ്ട്. സംഭവിക്കുകയാണെങ്കില്‍ അതൊരു ഉഗ്രന്‍ കൊമേര്‍ഷ്യല്‍ സിനിമയാകും.
ജൂഡ് ആന്തണി ജോസഫ്

ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എവെരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഏഴ് ദിവസംകൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്. 2018ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT