Film News

ജൂനിയര്‍ എന്‍ടിആറിനെ അറിയില്ലെന്ന് പരാമര്‍ശം, മീര ചോപ്രക്കെതിരെ ബലാത്സംഗ ഭീഷണിയുമായി ഫാന്‍സ്

തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ടിആറിനെ അറിയില്ലെന്ന് പറഞ്ഞ നടി മീര ചോപ്രയ്‌ക്കെതിരെ സൈബര്‍ ആക്രമണം. ട്രോളുകള്‍ക്ക് പുറമെ ബലാത്സംഗ, കൊലപാതക ഭീഷണി വരെ നടന്റെ ആരാധകരുടെ ഭാഗത്തു നിന്ന് നടിക്ക് നേരെയുണ്ടായി. ഇതിന് പിന്നാലെ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നടി.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ ചാറ്റിലായിരുന്നു ജൂനിയര്‍ എന്‍ടിആറിനെ അറിയില്ലെന്ന് നടി പറഞ്ഞത്. ജൂനിയര്‍ എന്‍ടിആറിനെ കുറിച്ചുള്ള ചോദ്യത്തിന്, 'എനിക്ക് അദ്ദേഹത്തിനെ അറിയില്ല, ഞാന്‍ അദ്ദേഹത്തിന്റെ ഫാനല്ല', എന്നായിരുന്നു നടിയുടെ മറുപടി. താന്‍ മഹേഷ് ബാബുവിന്റെ ആരാധികയാണെന്നും നടി പറഞ്ഞിരുന്നു. ഇതോടെയാണ് നടന്റെ ആരാധകര്‍ നടിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.

ഇതിന് പിന്നാലെ പ്രതികരണവുമായി നടി രംഗത്തെത്തിയിരുന്നു. 'ഒരാളുടെ ഫാന്‍ അല്ല എന്ന് പറയുന്നത് കുറ്റമാണോ എന്ന് എനിക്കറിയില്ല. എല്ലാ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളത് ഇതാണ്, നിങ്ങള്‍ ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍ അല്ലെങ്കില്‍, നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, കൊല്ലപ്പെട്ടേക്കാം, നിങ്ങളുടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടേക്കാം. അവരുടെ ആരാധന പുരുഷന്റെ പേര് മോശമാക്കുകയാണ് അവര്‍ ചെയ്യുന്നത്', മീര ട്വീറ്റില്‍ പറയുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT