Film News

'പൊറിഞ്ചു മറിയം ജോസ് ടീമിനൊപ്പം കല്യാണി പ്രിയദർശനും' ; ജോഷി ചിത്രം ആന്റണി പാക്ക് അപ്പ്

ജോഷി സംവിധാനം ചെയ്ത് ജോജു ജോർജ്, കല്യാണി പ്രിയദർശൻ, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന വേഷങ്ങളിൽ എത്തുന്ന ആൻ്റണിയുടെ ഷൂട്ട്‌ പാക്ക് അപ്പ് ആയി. 70 ദിവസത്തെ നീണ്ട ഷൂട്ടിങ്ങാണ് ഈരാറ്റുപേട്ടയിൽ പാക്കപ്പ് ആയത്. ഐൻസ്റ്റീൻ മീഡിയയുടെ കീഴിൽ ഐൻസ്റ്റീൻ സാക് പോളാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു മാസ്സ് ആക്ഷൻ സിനിമയായി ഒരുങ്ങുന്ന ആന്റണിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രണദിവേ ആണ്. ശ്യാം ശശിധരൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ്. 'ഇരട്ട' എന്ന ജോജു ജോർജ് ചിത്രത്തിന് ശേഷം അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസാണ് ആൻ്റണി വിതരണം ചെയ്യുന്നത്. ചിത്രത്തിൽ ആശാ ശരത്തും വിജയരാഘവനും ഒരു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

കോ-പ്രൊഡ്യൂസർ : ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : വർക്കി ജോർജ് ക്രീയേറ്റീവ് കോണ്ട്രിബൂഷൻ : ആർ. ജെ. ഷാൻ പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ ആർട്ട് : ദിലീപ് നാഥ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : സിബി ജോസ് ചാലിശ്ശേരി ആക്ഷൻ : രാജശേഖർ

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT