Film News

'ജോക്കര്‍ 2'; ഹാര്‍ളി ക്വിന്നായി ലേഡി ഗാഗ, ഫസ്റ്റ് ലുക്ക്

ഹോളിവുഡ് ചിത്രം 'ജോക്കര്‍ : ഹോളി എ ഡ്യുക്‌സിലെ' ലേഡി ഗാഗയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് സംവിധായകന്‍ ടോഡ് ഫിലിപ്‌സ്. ഹാപ്പി വാലെന്റൈന്‍സ് ഡേ എന്ന ക്യാപ്ക്ഷനോടെയാണ് ടോഡ് ഫിലിപ്പ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലേഡി ഗാഗയും ജോക്കര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോക്വിന്‍ ഫീനിക്സും ഒരുമിച്ചുള്ള ഒരു സീനിലെ ചിത്രമാണ് സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നത്.

ജോക്കറിന്റെ രണ്ടാം ഭാഗത്തില്‍ ലേഡി ഗാഗ ഹാര്‍ളി ക്വിന്‍ ആയാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2024, ഒക്ടോബര്‍ 4നാണ് ചിത്രം റിലീസ് ചെയ്യുക. കാതെറിന്‍ കീനര്‍, ബ്രെന്‍ഡന്‍ ഗ്ലീസണ്‍, സാസി ബീറ്റ്‌സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

2022 ജൂണിലാണ് ടോഡ് ഫിലിപ്പ് ജോക്കറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ടോഡ് ഫിലിപ്സും സ്‌കോട് സില്‍വറും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.

ആര്‍തര്‍ ഫ്ലെക്ക് എന്ന ആന്റീ ഹീറോ കഥാപാത്രത്തെയാണ് ജോക്കറില്‍ ജോക്വിന്‍ ഫീനിക്സ് അവതരിപ്പിച്ചത്. 1 ബില്യണ്‍ ഡോളറിന് മുകളിലാണ് ജോക്കര്‍ ആഗോള ബോക്സ് ഓഫീസില്‍ നേടിയത്. ചിത്രത്തിലെ പ്രകടനത്തിന് ജോക്വിന്‍ ഫീനിക്സിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT