Film News

'ഞെട്ടിപ്പിക്കാൻ വീണ്ടും ജോക്കർ, ഒപ്പം ഹാർലി ക്വിന്നും' ; ജോക്കർ : ഫോളി എ ഡ്യൂക്സ് ട്രെയ്‌ലർ പുറത്ത്

2019ൽ തിയറ്ററുകളിൽ എത്തി ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്കിടയിൽ വലിയ ചര്‍ച്ചയായ ഹോളിവുഡ് സിനിമയാണ് ജോക്കര്‍. ആ​ഗോള ബോക്സ് ഓഫീസുകളിൽ‌ നിന്ന് ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ജോക്കർ : ഫോളി എ ഡ്യൂക്സ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഒരു മാനസിക അഭയകേന്ദ്രത്തിനുള്ളിൽ വച്ച് കണ്ടുമുട്ടുന്ന ജോക്കറിൻ്റെയും ഹാർലി ക്വിന്നിൻ്റെയും ബന്ധത്തിൻ്റെ തുടക്കമാണ് ട്രെയ്‌ലറിൽ പശ്ചാത്തലമാകുന്നത്. ചിത്രം ഒക്ടോബർ നാലിന് തിയറ്ററുകളിലെത്തും.

ആദ്യ ഭാഗം പോലെ തന്നെ ഒരു സൈക്കോളജിക്കൽ മ്യൂസിക്കൽ ത്രില്ലർ ആകും ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കാതെറിന്‍ കീനര്‍, ബ്രെന്‍ഡന്‍ ഗ്ലീസണ്‍, സാസി ബീറ്റ്‌സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. 2022 ജൂണിലാണ് ടോഡ് ഫിലിപ്പ് ജോക്കറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ജോക്കറിന്റെ ആദ്യ ഭാഗമൊരുക്കിയ ടോഡ് ഫിലിപ്സും സ്‌കോട് സില്‍വറും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.

ആര്‍തര്‍ ഫ്ലെക്ക് എന്ന ആന്റീ ഹീറോ കഥാപാത്രത്തെയാണ് ജോക്കറില്‍ ജോക്വിന്‍ ഫീനിക്സ് അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ജോക്വിന്‍ ഫീനിക്സിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. ദാരിദ്യവും തൊഴിലില്ലായ്മയും ആത്മരോഷവും മൂലം കലുഷിതമായ ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്ലെക്ക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ആദ്യ ചിത്രത്തിന്റെ പ്രമേയം. ഒരു ബില്ല്യണ്‍ കളക്ഷന്‍ നേടുന്ന ആദ്യ ആര്‍ റേറ്റഡ് ചിത്രമാണ് ജോക്കര്‍.

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

വോട്ടര്‍ പട്ടിക ക്രമക്കേട് സംഘടിത കുറ്റകൃത്യം; രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അഡ്വ.ടി.ആസഫ് അലി | WATCH

SCROLL FOR NEXT