Film News

'ജോക്കര്‍' രണ്ടാം ഭാഗം ഒരുങ്ങുന്നു: തിരക്കഥ വായിച്ച് ജോക്വിന്‍ ഫീനിക്‌സ്

ഹോളിവുഡ് താരം ജോക്വിന്‍ ഫീനിക്‌സ് കേന്ദ്ര കഥാപാത്രമായ 'ജോക്കറി'ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ടോഡ് ഫിലിപ്‌സാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ടോഡ് ഫിലിപ്‌സും സ്‌കോട് സില്‍വറും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.

'ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ജോക്വിന്‍ ഫീനിക്‌സ് തിരക്കഥ വായിക്കുന്ന ചിത്രവും ടോഡ് പങ്കുവെച്ചിട്ടുണ്ട്. 'ജോക്കര്‍' സിനിമയുടെ റിലീസിന് ശേഷം ടോഡ് ഫിലിപ്‌സ് മുന്‍ വാര്‍ണര്‍ ബ്രോസ് ചീഫായ ടോബി എമ്മറിച്ചുമായി ജോക്കര്‍ 2ന്റെ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായിരിക്കും 'ജോക്കര്‍: ഫോളി എ ഡ്യൂക്‌സി'ന്റെ കഥയെന്ന് സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 'ഫോളി എ ഡ്യൂക്‌സ്' എന്നതിന്റെ അര്‍ത്ഥം ഡില്യൂഷണല്‍ ഡിസോഡര്‍ എന്നാണ്. ഇത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ജോക്കറിന്റെ ക്രൈം പാര്‍ട്ടണറായ ഹാര്‍ലി ക്വീന്‍ ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ആര്‍തര്‍ ഫ്‌ലെക്ക് എന്ന ആന്റീ ഹീറോ കഥാപാത്രത്തെയാണ് ജോക്കറില്‍ ജോക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ചത്. 1 ബില്യണ്‍ ഡോളറിന് മുകളിലാണ് ജോക്കര്‍ ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്. ചിത്രത്തിലെ പ്രകടനത്തിന് ജോക്വിന്‍ ഫീനിക്‌സിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT