Film News

'പരിപ്പ്'; ജോജു ജോര്‍ജിന്റെ മകന്‍ നായകനാകുന്ന ഹ്രസ്വചിത്രം യുട്യൂബില്‍ റിലീസായി

നടന്‍ ജോജു ജോര്‍ജിന്റെ മകന്‍ ഇവാന്‍ ജോര്‍ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം പരിപ്പ് യുട്യൂബില്‍ റിലീസായി. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരണമടഞ്ഞ മധുവിന്റെ ജീവിതപരിസരം പ്രമേയമാകുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സിജു എസ് ബാവയാണ് നിര്‍വഹിച്ചത്.

അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ബിലു ടോം മാത്യുവാണ്. സാമൂഹിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഈ ഹ്രസ്വചിത്രം ഒഎന്‍വിയുടെ കവിതയുടെ ദൃശ്യാവിഷ്‌കാരം കൂടിയാണ്.

കവിതയുടെ ആലാപനത്തിലൂടെ ജോജുവിന്റെ മകള്‍ സാറ റോസ് ജോസഫും സിനിമയുടെ പിന്നണിയില്‍ ഉണ്ട്. സംഗീത സംവിധാനം സജു ശ്രീനിവാസും എഡിറ്റിംഗ് വിനീത് പല്ലക്കാട്ടും കലാ സംവിധാനം ജയകൃഷ്ണനും നിര്‍വ്വഹിച്ചു. ശബ്ദമിശ്രണം: അരുണ്‍ വര്‍ക്കി.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT