Film News

'ആ വീട്ടിൽ എന്തൊക്കെയോ നടക്കുന്നുണ്ട്' ; ജോജു ജോർജ് നായകനാകുന്ന പുലിമട ട്രെയ്‌ലർ

ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ കെ സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുലിമട' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു ത്രില്ലർ ഡ്രാമ ചിത്രമായിരിക്കും പുലിമട എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഇങ്ക് ലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ രാജേഷ് ദാമോദരനും സിജോ വടക്കനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സെന്റ് ഓഫ് എ വുമൺ എന്ന ടാഗ്‌ലൈനിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 26 ന് തിയറ്ററുകളിലെത്തും.

ലിജോമോൾ, ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പോളി വിൽസൺ, ഷിബില എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതം ഇഷാൻ ദേവ് ആണ്. പശ്ചാത്തല സംഗീതം അനിൽ ജോൺസൻ കൈകാര്യം ചെയ്യുന്നു. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സംവിധായകൻ എ കെ സാജൻ തന്നെയാണ് സിനിമയുടെ എഡിറ്റിംഗും നിർവഹിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വർക്കി ജോർജ്. പ്രൊഡക്ഷൻ ഡിസൈനർ വിനേഷ് ബംഗ്ലാൻ,ആർട്ട്‌ ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഹരീഷ് തെക്കേപ്പാട്ട്. സ്റ്റിൽസ് അനൂപ് ചാക്കോ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് ഓൾഡ്മങ്ക്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. വിതരണം ആൻ മെഗാ മീഡിയ.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT