Film News

സംസ്ഥാനത്ത് മറ്റന്നാള്‍ തിയറ്റര്‍ തുറക്കും; ആദ്യ മലയാള റിലീസ് 'സ്റ്റാര്‍'

സംസ്ഥാനത്ത് തിയറ്ററുകള്‍ മറ്റന്നാള്‍ തുറക്കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കുന്നത് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. ആദ്യം റിലീസ് ചെയ്യുന്നത് അന്യഭാഷ ചിത്രങ്ങളാണ്. ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രം ജോജു ജോര്‍ജിന്റെ സ്റ്റാര്‍ ആണ്. ഈ മാസം 29നാണ് ചിത്രം റിലീസ് ചെയ്യുക.

സ്റ്റാറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പും സുരേഷ് ഗോപി ചിത്രം കാവലും റിലീസ് ചെയ്യും. നവംബര്‍ 12ന് കുറുപ്പും നവംബര്‍ 25ന് കാവലും തിയറ്ററിലെത്തും.

സര്‍ക്കാരിനോട് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫിയോക്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ താത്കാലിക സംവിധാനം മാത്രമാണ്. മരക്കാര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും ഫിയോക് അറിയിച്ചു.

അതേസമയം 50 ശതമാനം സീറ്റുകള്‍ മാത്രം എന്നത് പ്രതിസന്ധിയാണ്. 2 ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം എന്നതും പുനപരിശോധിക്കണമെന്നും ഫിയോക്ക്.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT