Film News

ജോജു ജോര്‍ജ് നായകനാകുന്ന 'മധുരം '; ട്രെയ്‌ലര്‍

ജൂണ്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന മധുരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ജാജു ജോര്‍ജ്,അര്‍ജുന്‍ അശോകന്‍ നിഖിലാ വിമല്‍ ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. പൂര്‍ണ്ണമായും പ്രണയത്തിന്റെ പശ്ചാത്തല ഒരുക്കിയ ചിത്രമാണ് ഇതെന്ന് ട്രെയിലറിലൂടെ വ്യക്തമാകും. ചിത്രം സോണി ലിവ്വിലാണ് റിലീസ് ചെയ്യുന്നത്.

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമാരംഗത്തെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായും സഹതാരങ്ങളായും എത്തുന്നത്. ഛായാഗ്രഹകന്‍ ജിതിന്‍ സ്റ്റാനിസ്ലാസ് ആണ്. ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവരുടെതാണ് തിരക്കഥ. മികച്ച എഴുത്തുകാരനായ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കൊ പ്രൊഡ്യൂസേഴ്‌സ് ബാദുഷയും സുരാജുമാണ്.

എഡിറ്റിംങ് മഹേഷ് ബുവനെന്തു, ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്, കോസ്റ്റും ഡിസൈനെര്‍ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈനെര്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്‌സ് വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അതുല്‍ എസ് ദേവ്, സ്റ്റില്‍സ് രോഹിത്ത് കെ സുരേഷ്, ഡിസൈന്‍ എസ്‌ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവര്‍ ചേര്‍ന്നാണ്. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

SCROLL FOR NEXT