Film News

ധനുഷിനൊപ്പം മാസാവാന്‍ ജോജു ലണ്ടനില്‍; കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ജോയിന്‍ ചെയ്തു

THE CUE

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി ജോജു ജോര്‍ജ് ലണ്ടനിലെത്തി. ധനുഷ്, ഐശ്വര്യലക്ഷ്മി എന്നിവര്‍ക്കൊപ്പം സുപ്രധാന റോളിലാണ് ജോജു. ഗാംങ്‌സ്റ്റര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡ് താരം ജെയിംസ് കോസ്മോയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

‘ചോല’ എന്ന സിനിമയുടെ തമിഴ് പതിപ്പും ജോസഫും കണ്ടാണ് കാര്‍ത്തിക് സുബ്ബരാജ് ജോജുവിനെ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് ജോജു ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചോലയുടെ തമിഴ് പതിപ്പിന്റെ നിര്‍മാതവും കാര്‍ത്തിക് സുബ്ബരാജാണ്. കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബഞ്ചുമായി ചേര്‍ന്ന് പുതിയ പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കാനും പദ്ധതിയുണ്ടെന്നും ജോജു അറിയിച്ചിരുന്നു.

വൈ നോട്ട് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം ധനുഷിനെ നായകനാക്കി കാര്‍ത്തിക് മുമ്പ് തന്നെ ആലോചിച്ചിരുന്നതാണ്. ഹോളിവുഡ് ഇതിഹാസതാരം അല്‍ പാച്ചിനോയെ ചിത്രത്തില്‍ പ്രധാന കഥാപാത്രമാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ശ്രമം വിജയകരമായിരുന്നില്ല.

എച്ച്ബിഒയുടെ ജനപ്രിയ ടെലിവിഷന്‍ സീരീസായ 'ഗെയിം ഓഫ് ത്രോണ്‍സി'ലെ 'ലോര്‍ഡ് കമാന്‍ഡര്‍ ജിയോര്‍ മോര്‍മണ്ടാ'യി വേഷമിട്ട കോസ്‌മോസ് ആണ് ഈ റോളിലെത്തുന്നത്. 'ട്രോയ്', 'ബ്രേവ്ഹാര്‍ട്ട്' എന്നീ ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കോസ്മോസ്.സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. ശ്രേയസ് കൃഷ്ണയാണ് ക്യാമറ.

പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തിന് ശേഷം ജോജു പ്രധാന കഥാപാത്രമാകുന്ന നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ലണ്ടനില്‍ ചിത്രീകരിക്കുന്ന ഗാംഗ്സ്റ്റര്‍ ചിത്രം കൂടിയാണ് കാര്‍ത്തിക്കിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. കമല്‍ കെ എം സംവിധാനം ചെയ്യുന്ന പട, ലിജോ ജോസ് പെല്ലിശേരി ചിത്രം എന്നിവയ്ക്ക് ശേഷം ജോജു അഭിനയിക്കുന്ന ചിത്രവും കൂടിയാണ് കാര്‍ത്തിക് സുബ്ബരാജിന്റേത്.

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണം? | Dr. Jo Joseph Interview

ഒരു നടനെ സ്റ്റാര്‍ മെറ്റീരിയലായി വളര്‍ത്തുന്നവര്‍ നടിമാര്‍ക്ക് ആ അവസരങ്ങള്‍ കൊടുക്കാറില്ല: ശാന്തി ബാലചന്ദ്രന്‍

രാജമൗലിക്കൊപ്പവും ആ മലയാളം സംവിധായകനൊപ്പവുമെല്ലാം വർക്ക് ചെയ്യണമെന്നാണ് ആ​ഗ്രഹം: മാളവിക മോഹനൻ

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

SCROLL FOR NEXT