Film News

ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം ജോജു ജോര്‍ജിന്

2021 ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരത്തിന് അര്‍ഹനായി നടന്‍ ജോജു ജോര്‍ജ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഏറ്റവും മികച്ച രണ്ടാമത്തെ ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും നായാട്ടിന് ലഭിച്ചു.

നായാട്ട് എന്ന ചിത്രത്തെക്കുറിച്ചും ജോജുവിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി നായാട്ട് തിരഞ്ഞെടുത്തപ്പോള്‍ ഇത് മലയാളികള്‍ക്കും അഭിമാനമാണ്. 'ബറാ ബറ' എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചലച്ചിത്രം. റിമാ കല്ലിങ്കല്‍ ആണ് ഏറ്റവും മികച്ച നടിയായി തിരഞ്ഞെടുത്തത്.

നായാട്ടിലെ മണിയന്‍ എന്ന കഥാപാത്രമായി ജോജു ജോര്‍ജ്ജിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മണിയന്‍ എന്ന പൊലീസുകാരനായി ജോജുവിന്റെ കരിയറിലെ മികച്ച പ്രകടനവുമാണ് നായാട്ടിലേത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ആ കാരക്ടറിനായി തന്നെ പരിഗണിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ജോജു ജോര്‍ജ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT