Film News

മാസ്സ് ലുക്കിൽ ജോജു ജോർജ് കൂടെ കല്യാണി പ്രിയദർശനും ; ആന്റണി ഫസ്റ്റ് ലുക്ക്

'പാപ്പൻ' എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'ആൻ്റണി'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമക്ക് ശേഷം ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ വീണ്ടും ജോഷിയുമായി ഒന്നിക്കുന്ന സിനിമയിൽ കല്യാണി പ്രിയദർശനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐൻസ്റ്റീൻ മീഡിയയുടെ കീഴിൽ ഐൻസ്റ്റീൻ സാക് പോളാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു മാസ്സ് ആക്ഷൻ സിനിമയായി ഒരുങ്ങുന്ന ആന്റണിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രണദിവേ ആണ്. ശ്യാം ശശിധരൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ്. 'ഇരട്ട' എന്ന ജോജു ജോർജ് ചിത്രത്തിന് ശേഷം അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസാണ് ആൻ്റണി വിതരണം ചെയ്യുന്നത്.

കോ-പ്രൊഡ്യൂസർ : ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : വർക്കി ജോർജ് ക്രീയേറ്റീവ് കോണ്ട്രിബൂഷൻ : ആർ. ജെ. ഷാൻ പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ ആർട്ട് : ദിലീപ് നാഥ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : സിബി ജോസ് ചാലിശ്ശേരി ആക്ഷൻ : രാജശേഖർ

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം : നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണത്ത് ലുലുമാളുയരും

500 കോടി സിനിമകൾ മ്യുസിക് കോൺസേർട്ട് പോലെ, എന്റെ സിനിമകൾ സ്‌കൂളുകൾ പോലെയും: മാരി സെൽവരാജ്

അതിദാരിദ്ര്യ മുക്തി; ലക്ഷ്യം നേടിയത് എങ്ങനെ? ശാസ്ത്രവും രാഷ്ട്രീയവും

'മിന്നൽ വള'യ്ക്ക് ശേഷം വീണ്ടും സിദ് ശ്രീറാം; 'അതിഭീകര കാമുകനി'ലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു

'റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീൻ ചെയ്തു'; 'തിയേറ്റർ' ഓർമ്മകളുമായി അഷ്‌റഫ് ഗുരുക്കൾ

SCROLL FOR NEXT