Film News

'ജോജി' മികച്ച നരേറ്റീവ് ഫീച്ചര്‍ ചിത്രം, വേഗാസ് രാജ്യാന്തര മേളയില്‍ പുരസ്‌കാരം

വേഗാസ് രാജ്യാന്തര മേളയില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം നേടി ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ചിത്രം ജോജി. ഇതിന് മുമ്പ് സ്വീഡിഷ് ഇന്റര്‍നാഷണല്‍ ഫിലിം ഫസ്റ്റിവലില്‍ മികച്ച ചിത്രമായി ജോജി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആമസോണ്‍ പ്രൈം വീഡിയോസിലൂടെ പ്രേക്ഷകരിലേക്കെത്തിയ 'ജോജി' മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഔട്ട്ലുക്ക് മാഗസിന്റെ ജൂലൈ ലക്കത്തില്‍ ജോജിയായിരുന്നു കവര്‍ ചിത്രം. മലയാള സിനിമ ഒടിടിയില്‍ ഉണ്ടാക്കിയ മുന്നേറ്റമായിരുന്നു അത്തവണ മാഗസിന്‍ ചര്‍ച്ച ചെയ്തത്.

ഏപ്രില്‍ ഏഴിനായിരുന്നു ജോജിയുടെ റിലീസ്. ശ്യാം പുഷ്‌കരന്‍ ആയിരുന്നു തിരക്കഥ. ബാബുരാജ് , ഉണ്ണിമായ, ജോജി ജോണ്‍, അലിസ്റ്റര്‍, ഷമ്മി തിലകന്‍, പി.എന്‍. സണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

പ്രീതി മുകുന്ദന്റെ കിടിലൻ ഡാൻസും, ഒപ്പം ആ 'പഴയ നിവിനും'; കളറായി 'സർവ്വം മായ'യിലെ ആദ്യഗാനം

SCROLL FOR NEXT