Film News

ജോമോന്റെ സ്കൂട്ടറിന് പിന്നിൽ ജോജി; തിരിച്ചുവരവില്ലാത്ത യാത്രയെന്ന് ബാബുരാജ്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'ജോജി' സിനിമയിലെ നിർണ്ണായക രംഗത്തിന്റെ ഷൂട്ടിംഗ് വീഡിയോ പങ്കുവെച്ച് നടൻ ബാബുരാജ്. ബാബുരാജും ഫഹദ് ഫാസിലും ഒരു സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിന്റെ ഷൂട്ടിംഗ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . 'തിരിച്ചുവരവില്ലാത്ത യാത്ര' എന്നാണ് ബാബുരാജ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ഈ രംഗത്തിൽ നിന്നുമാണ് നിർണ്ണായകമായ വഴിത്തിരിവുകൾ സിനിമയിൽ ഉണ്ടാകുന്നത്.

ജോമോൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ബാബുരാജ് അവതരിപ്പിച്ചത്. ബാബുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് പ്രേക്ഷകർ ജോമോനെ വിലയിരുത്തുന്നത്. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ജോജിയുടെ മൂത്ത സഹോദരനാണ് സിനിമയിൽ ജോമോൻ.

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, അലിസ്റ്റര്‍ അലക്‌സ് എന്നിവരാണ് അഭിനേതാക്കള്‍. ഷൈജു ഖാലിദ് ക്യാമറയും കിരണ്‍ ദാസ് എഡിറ്റിംഗും. ഭാവന സ്റ്റുഡിയോസാണ് നിര്‍മ്മാണം. ആമസോൺ പ്രൈമിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT