Film News

'നിങ്ങളുടെ സംസാരത്തേക്കാൾ ആഴമുള്ളതാണ് നിങ്ങളുടെ കണ്ണുകളുടെ ശബ്ദം'; ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ ചിത്രം 'ജോജി' ആമസോൺ പ്രൈമിൽ റിലീസ്

ശ്യാം പുഷ്‌കരന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനാകുന്ന 'ജോജി' ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് . സിനിമയുടെ ടീസർ ആമസോൺ പ്രൈമിന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. നിശബ്ദമായ അന്തരീക്ഷത്തിൽ ചൂണ്ടയിടുന്ന ഫഹദ് ഫാസിലിനെയാണ് ടീസറിൽ കാണുന്നത്. 'നിങ്ങളുടെ സംസാരത്തേക്കാൾ ആഴമുള്ളതാണ് നിങ്ങളുടെ കണ്ണുകളുടെ ശബ്ദം' എന്നാണ് ടീസറിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. ജോജിയ്ക്ക് വേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരുന്നു. കൂടുതല്‍ മെലിഞ്ഞ ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തിലുള്ളത്.

വില്യം ഷേക്സ്പിയറിന്റെ 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മുണ്ടക്കയത്തും എരുമേലിയിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചിത്രീകരണം. ഉണ്ണിമായ, ബാബുരാജ്, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയ റോളിലുണ്ട്.

ഭാവനാ സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലായി ഫഹദ് ഫാസില്‍, നസ്രിയാ നസീം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡില്‍ ചിത്രീകരണം പുനരാരംഭിച്ച ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് ജോജി. സീ യു സൂണ്‍, ഇരുള്‍ എന്നിവയാണ് മുന്‍ചിത്രങ്ങള്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT