Film News

പവിത്രന്റെ പാട്ട്, കെ ജി ജോര്‍ജിന്റെ ബ്രേക്ക് ഡാന്‍സ്, പ്രോത്സാഹനവുമായി ജോണ്‍ പോള്‍

വിഖ്യാത സംവിധായകരുടെ രസകരമായ ഒരു പഴയ ചിത്രം പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ജോണ് പോള്‍. സിനിമാ സംഘടന മാക്ടയുടെ ആദ്യകാല ചടങ്ങിലെ ഒരു ഫോട്ടോയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ജോണ്‍ പോള്‍ പങ്കുവെച്ചത്. വേദിയില്‍ പാട്ട് പാടുന്ന സംവിധായകന്‍ പവിത്രനെയും, തൊട്ടടുത്ത് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്ന മലയാള സിനിമയുടെ മാസ്റ്റര്‍ ഫിലിം മേക്കര്‍ കെ ജി ജോര്‍ജിനെയും ചിത്രത്തില്‍ കാണാം. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആര്‍ ഗോപാലകൃഷ്ണന്‍ പകര്‍ത്തിയതാണ് ഈ ചിത്രം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എത്രമനോഹരമാണ് അവിടുത്തെ ഗാനാലാപന ശൈലി എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'അനുകരിക്കാനാകാത്ത വിധം പവിത്രന്‍ പാടുന്നു. സ്വന്തമായുണ്ടാക്കിയ നൃത്തച്ചുവടുകളോടെ കെജി ജോര്‍ജ് നൃത്തം ചെയ്യുന്നു. അവരെ നിരീക്ഷിക്കുന്ന ഞാന്‍'

തിരുവനന്തപുരത്ത് വെച്ച് നടന്ന മാക്ട അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നുള്ള സുവര്‍ണ നിമിഷങ്ങള്‍. ഒഎന്‍വി, അടൂര്‍, പികെ നായര്‍, ഹരിഹരന്‍, ജോഷി, ഫാസില്‍, ജോസി ടി ദാമോദരന്‍ തുടങ്ങിയവരായിരുന്നു കാഴ്ച്ചക്കാരെന്നും ജോണ്‍ പോള്‍ കുറിച്ചു.

കമന്റില്‍ പലരും പരിപാടിയുടെ വീഡിയോ കിട്ടുമോ എന്ന് ജോണ്‍ പൊളിനോട് ചോദിക്കുന്നുണ്ട്. കെ ജി ജോര്‍ജിന്റെയും പവിത്രന്റെയും അടുത്ത സുഹൃത്ത് കൂടിയാണ് ജോണ്‍ പോള്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT