Film News

മമ്മൂട്ടിയുടെ പ്രീസ്റ്റിന് ശേഷം പീരിയഡ് ചിത്രവുമായി ജോഫിന്‍ ടി ചാക്കോ; പുതുമുഖ നായികമാരെ ക്ഷണിക്കുന്നു

മമ്മൂട്ടി നായകനായെത്തിയ ദ പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികക്ക് വേണ്ടിയുള്ള കാസ്റ്റിംഗ് കോൾ പുറത്ത് വിട്ടു. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പീരിയഡ് ബിഗ് ബജറ്റ് ത്രില്ലറാണ് ചിത്രം. അഭിനയ താല്പര്യം ഉള്ള പെൺകുട്ടികൾ ഒക്ടോബർ 30ന് മുൻപ് moviecallsyou@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അ‍ഞ്ച് ചിത്രങ്ങൾ അയക്കുക. പ്രായപരിധി പതിനാറു മുതൽ 23 വയസ്സുവരെ. ഒക്ടോബർ 30 വരെ ചിത്രങ്ങൾ അയയ്ക്കാം.

മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തിയ സിനിമയാണ് ദ പ്രീസ്റ്റ്. ചിത്രത്തിൽ പുരോഹിതന്റെ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അസാധാരണ കഴിവുള്ള ഒരു പുരോഹിതന്റെ ജീവിതകഥയും അദ്ദേഹത്തിൻറെ നിഗൂഢമായ യാത്രയുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സുമായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT