Film News

'കസബ'ക്ക് രണ്ടാം ഭാഗം? ; സൂചന നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്

'കസബ'യിലെ സിഐ രാജന്‍ സക്കറിയ രണ്ടാം വരവിന് ഒരുങ്ങുകയാണെന്ന സൂചനയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. വിധി അനുകൂലമായാൽ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വരുമെന്ന് ജോബി ജോര്‍ജ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. 'കസബ' റിലീസ് ചെയ്ത് 4 വര്‍ഷം പിന്നിടുകയാണ്. 'പൗരുഷത്തിന്റെ പൊന്നിൽ ചാലിച്ച പ്രതിരൂപം' എന്നാണ് രാജന്‍ സക്കറിയയെ നിർമ്മാതാവ് തന്റെ കുറിപ്പിൽ വിശേഷിപ്പിച്ചത്.

ജോബി ജോര്‍ജിന്റെ കുറിപ്പ്:

നാല് കൊല്ലം മുൻപ് ഈ സമയം അവസാന മിനുക്കുപണികളിൽ ആയിരുന്നു, നാളെത്തെ ദിനത്തിന് വേണ്ടി. അതെ എന്റെ രാജൻ സക്കറിയായുടെ വരവിനുവേണ്ടി. ആണായി പിറന്ന, പൗരുഷത്തിന്റെ പൊന്നിൽ ചാലിച്ച പ്രതിരൂപം. ആർക്കും എന്തും പറയാം. എന്നാലും എനിക്കറിയാം ഈ രാജൻ, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്. വിധി അനുകൂലമായാൽ വീണ്ടും ഒരു വരവ് കൂടി വരും രാജൻ സക്കറിയ.

നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കസബ'. മമ്മൂട്ടിയുടെ രാജന്‍ സക്കരിയ എന്ന കഥാപാത്രം സ്ത്രീവിരുദ്ധതയുടെ പേരിലും വിമര്‍ശിക്കപ്പെട്ടിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ ഈ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധ നിലപാട് വിമര്‍ശിച്ചതിന് നടി പാര്‍വതിയും റിമാ കല്ലിങ്കലും പിന്നീട് സൈബര്‍ ആക്രമണത്തിന് ഇരയായി.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT