Film News

'ബാലൻ' ആവേശത്തിന് പകരം ചെയ്യേണ്ടിയിരുന്ന സിനിമ: ജിത്തു മാധവൻ

രോമാഞ്ചത്തിന് ശേഷം താൻ ചെയ്യാനിരുന്ന സിനിമയായിരുന്നു 'ബാലൻ' എന്ന് ജിത്തു മാധവൻ. സംവിധായകൻ അൻവർ റഷീദാണ് തന്നോട് ആവേശം ചെയ്യുവാൻ ആവശ്യപ്പെട്ടത്. തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് ബാലൻ എന്നും ജിത്തു മാധവൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജിത്തു മാധവൻ.

'ആവേശത്തിന് പകരം ചെയ്യേണ്ടിയിരുന്ന സിനിമയാണ് ബാലൻ. രോമാഞ്ചത്തിന് ശേഷം ഇതായിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്. അൻവർ റഷീദിനോടായിരുന്നു. ഒരു എനർജിയുള്ള സിനിമ ചെയ്തിട്ട് ഇത് ചെയ്യൂ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ ആവേശം ചെയ്തത്. എനിക്ക് പേഴ്‌സണലി ഏറെ ഇഷ്ടമുള്ള കഥയാണ് ബാലന്റേത്,' ജിത്തു മാധവൻ പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാലൻ. പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ജിത്തു മാധവനാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ്.

പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ് , പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. കെ വി എൻ പ്രൊഡക്ഷൻസും തെസ്‌പിയൻ ഫിലിംസും ചേർന്ന് നിർമ്മിച്ച 'ബാലൻ: ദി ബോയ്' ജൂൺ 19 ന് തിയറ്ററുകളിൽ എത്തും.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT