Film News

മമ്മൂക്കയുടെ കഥാപാത്രം എങ്ങനെയായിരിക്കും എന്ന സൂചന ഫസ്റ്റ് ലുക്കിൽ തന്നെയുണ്ട് ജിതിൻ കെ ജോസ്

കളങ്കാവൽ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മമ്മൂട്ടി സി​ഗരറ്റ് കടിച്ച് നിൽക്കുന്ന ചിത്രം വളരെ വൈറലായിരുന്നു. അന്നുമുതൽ ആ കഥാപാത്രത്തെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. ആ ഫസ്റ്റ് ലുക്കിൽ തന്നെ കഥാപാത്രത്തെക്കുറിച്ചുള്ള ചില സൂചനകൾ പുറത്ത് വിടാൻ തനിക്ക് സാധിച്ചുവെന്നും ഒരുപാട് യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് കളങ്കാവൽ നിർമ്മിച്ചതെന്നും സംവിധായകൻ ജിതിൻ കെ ജോസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ജിതിൻ കെ ജോസിന്റെ വാക്കുകൾ

മമ്മൂട്ടി സി​ഗരറ്റ് കടിച്ച് പിടിച്ച് നിൽക്കുന്ന ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് കളങ്കാവലിന്റേതായി ആദ്യമായി പുറത്തിറങ്ങിയത്. ഒരുപാട് ഓപ്ഷനുകൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇത് കണ്ണിൽ പെടുന്നതും റിലീസ് ചെയ്യുന്നതും. സിനിമയിൽ മമ്മൂട്ടി ചെയ്യുന്ന കഥാപാത്രം ചിത്രത്തിന്റെ ഏതോ ഒരു ഭാ​ഗത്ത് ചെയ്യുന്ന പ്രവർത്തിയുടെ ഒരു ഭാ​ഗം മാത്രമാണ് അത്. അതിലൂടെ ആ കഥാപാത്രം എന്തായിരിക്കാം, അതിന്റെ സ്വഭാവം എന്താണ് എന്നൊക്കെയുള്ള കാര്യങ്ങൾ നമുക്ക് പറയാതെ പറയാൻ സാധിക്കും. കഥാപാത്രത്തെക്കുറിച്ചുള്ള ചില സൂചനകൾ കൊടുക്കുന്ന പോസ്റ്ററായിരുന്നു അത്. പുറത്ത് കറങ്ങി നടക്കുന്ന ഒരുപാട് നി​ഗമനങ്ങളുണ്ട്. അതിനെക്കൂടി നേരിടാൻ നമുക്ക് സാധിക്കണം എന്നൊരു തോന്നലിലാണ് അത്തരമൊരു ഫസ്റ്റ് ലുക്ക് പുറത്ത് വിടുന്നത്.

എഴുതാൻ ഇഷ്ടം ഇത്തരത്തിലുള്ള ക്രൈം ഡ്രാമകൾ തന്നെയാണ്. പ്രവർത്തിയോടല്ല, മറിച്ച്, അത് കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരുതരം സന്തോഷം ഉണ്ടല്ലോ, അതിനെ വച്ച് നോക്കുമ്പോൾ ക്രൈം ത്രില്ലർ, അല്ലെങ്കിൽ ഡ്രാമ തന്നെയാണ് ചെയ്യാനും എഴുതാനും താൽപര്യം. കളങ്കാവലിലെ മമ്മൂട്ടിയെക്കുറിച്ചുള്ള മറ്റൊരു ചോദ്യമാണ്, ആ കഥാപാത്രത്തിന് സൈനേഡ് മോഹനനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത്. ഒരുപാട് റിയൽ ലൈഫ് സ്റ്റോറികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കളങ്കാവൽ നിർമ്മിച്ചിരിക്കുന്നത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT