Film News

അയാള്‍ സ്വന്തം വീട്ടില്‍ പോലും ഇത്ര പതുക്കെ സംസാരിച്ചിട്ടുണ്ടാവില്ല: 'ഇന്നലെ വരെ'യിലെ പെപ്പെയെ കുറിച്ച് ജിസ് ജോയ്

ഫീല്‍ ഗുഡ് സിനിമകളില്‍ നിന്ന് ത്രില്ലറിലേക്കുള്ള സംവിധായകന്‍ ജിസ് ജോയിയുടെ ആദ്യ പടിവെപ്പാണ് ഇന്നലെ വരെ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കുറച്ച് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. ആസിഫ് അലി, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. ചിത്രത്തില്‍ ആന്റണി വര്‍ഗീസിന്റെ കഥാപാത്രത്തെ കുറിച്ച് ജിസ് ജോയ് ദ ക്യുവിനോട് പ്രതികരിച്ചു.

ആന്റണി ഇതുവരെ ചെയ്ത ലൗഡ് കഥാപാത്രങ്ങളെ പൊളിച്ചെഴുതുന്ന കഥാപാത്രമാണ് ഇന്നലെ വരെയിലേത്. അയാള്‍ സ്വന്തം വീട്ടില്‍ പോലും ഇത്ര പതുക്കെ സംസാരിച്ചു കാണില്ലെന്നും ജിസ് ജോയ് പറയുന്നു.

ജിസ് ജോയ് പറഞ്ഞത്:

പെപ്പെക്ക് ഇതുവരെ കിട്ടിയ കഥാപാത്രങ്ങളെല്ലാം തന്നെ വളരെ ലൗഡായി ചെയ്യേണ്ടവയാണ്. അജഗജാന്തരനും ജല്ലിക്കെട്ടുമെല്ലാം ആ രീതിയില്‍ ഉള്ള കഥാപാത്രങ്ങളാണ്. ഈ സിനിമയില്‍ ആന്റണിയെ തീരുമാനിച്ചപ്പോള്‍ പറഞ്ഞതും അത്തരം കഥാപാത്രങ്ങളെ ബ്രേക്ക് ചെയ്യുന്ന കഥാപാത്രമാണ് എന്നതാണ്. ഡബ്ബിങ്ങ് കഴിഞ്ഞപ്പോള്‍ പെപ്പയോട് ഞാന്‍ പറഞ്ഞിരുന്നു, അയാള്‍ സ്വന്തം വീട്ടില്‍ പോലും ഇത്ര പതുക്കെ സംസാരിച്ചിട്ടുണ്ടാവില്ലെന്ന്. അങ്ങനെയാണ് പുള്ളിയെ കൊണ്ട് അഭിനയിപ്പിക്കുകയും ഡബ്ബ് ചെയ്യിപ്പിക്കുകയും ചെയ്തിരിക്കുന്നത്. വളരെ പതുക്കെ പ്ലേ ചെയ്യുന്ന ഒരു കഥാപാത്രമാണ്.

റെബാ മോണിക്ക ജോണ്‍, ഇര്‍ഷാദ് അലി, ഡോ.റോണി, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാണ് ഇന്നലെ വരെയെന്നും ജിസ് ജോയ് വ്യക്തമാക്കി.

സിനിമയുടെ ജോലികള്‍ ഏകദേശം പൂര്‍ത്തിയായി. അടുത്ത മാസങ്ങളിലായ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും ജിസ് ജോയ് പറയുന്നു.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT