First Look Poster'Freedom Fight'  
Film News

'സ്വാതന്ത്ര്യസമര'ത്തിന് ജിയോ ബേബിയും ടീമും, ആന്തോളജി പുതിയ പോസ്റ്റര്‍

ജിയോ ബേബി നേതൃത്വം നല്‍കുന്ന ചലച്ചിത്ര സമാഹാരം 'സ്വാതന്ത്ര്യസമരം' പുതിയ പോസ്റ്റര്‍ പുറത്ത്. കുഞ്ഞില മസിലാമണി, ജിയോ ബേബി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നിവര്‍ സംവിധാനം ചെയ്യുന്ന അഞ്ച് ചെറുസിനികമള്‍ ചേര്‍ന്നതാണ് ഫ്രീഡം ഫൈറ്റ് (സ്വാതന്ത്ര്യസമരം) എന്ന ആന്തോളജി.

ജോജു ജോര്‍ജ്ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ത്ഥ ശിവ, കബനി, ഉണ്ണി ലാലു എന്നിവരാണ് വിവിധ ചെറു സിനിമകളിലെ കേന്ദ്രകഥാപാത്രങ്ങള്‍. സംവിധായകന്‍ ജിയോ ബേബിയും ആന്തോളജിയില്‍ കേന്ദ്രകഥാപാത്രമായുണ്ട്.

സാലു കെ തോമസ്, നിഖില്‍ എസ് പ്രവീണ്‍, ഹിമല്‍ മോഹന്‍ എന്നിവരാണ് ക്യാമറ. ജിയോ ബേബിയുടെ ചിത്രത്തില്‍ ജോജു ജോര്‍ജ്ജും രോഹിണിയുമാണ് പ്രധാന റോളില്‍. ശ്രിന്ദയാണ് കുഞ്ഞില മസിലാമണിയുടെ സിനിമയിലെ കേന്ദ്രകഥാപാത്രം. അഖില്‍ അനില്‍കുമാര്‍ ചിത്രത്തില്‍ രജിഷ വിജയനും ജിതിന്‍ ഐസക് തോമസ് ചിത്രത്തില്‍ സിദ്ധാര്‍ത്ഥ ശിവയും ഉണ്ണി ലാലുവും കേന്ദ്രകഥാപാത്രങ്ങളാകുന്നു. കബനിയും ജിയോ ബേബിയുമാണ് ഫ്രാന്‍സിസ് ലൂയിസ് ചിത്രത്തില്‍ പ്രധാന റോളില്‍. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ എഡിറ്ററായിരുന്നു ഫ്രാന്‍സിസ്.

ദ ഗ്രേറ്റ് ഇന്ത്യന്‍ ഇന്ത്യന്‍ കിച്ചന്‍ നിര്‍മ്മിച്ച മാന്‍കൈന്‍ഡ് സിനിമാസും സിമ്മട്രി സിനിമാസുമാണ് നിര്‍മ്മാണം. മാത്യൂസ് പുളിക്കന്‍, ബേസില്‍ സി.ജെ, മാത്തന്‍, അരുണ്‍ വിജയ് എന്നിവരാണ് മ്യൂസിക്. ഫ്രാന്‍സിസ് ലൂയിസ്, കുഞ്ഞില മസിലാമണി, മുഹ്‌സിന്‍ പി.എം, രോഹിത് വി.എസ് വാരിയത്ത് എന്നിവരാണ് എഡിറ്റിംഗ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT