Film News

മൂന്ന് വര്‍ഷത്തിന് ശേഷം 'റാം' ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്നു: പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്ന് ജീത്തു ജോസഫ്

മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിക്കുന്നത്. സംവിധായകന്‍ ജീത്തു ജോസഫ് ഫേസ്ബുക്കിലൂടെ പ്രേക്ഷകരുടെ പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്ന് അറിയിച്ചിരിക്കുകയാണ്.

ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് റാം. 'ദൃശ്യം സെക്കന്‍ഡി'ന് മുമ്പ് തന്നെ ചിത്രീകരണം പൂര്‍ത്തിയാകേണ്ട ചിത്രം കൂടിയായിരുന്നു 'റാം'.

ജീത്തു ജോസഫ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ്. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായാണ് ചിത്രത്തിന്റെ മറ്റ് ഷെഡ്യൂളകള്‍ നടന്നത്. മോഹന്‍ലാലിനൊപ്പം തൃഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഹോളിവുഡ് ശൈലിയിലുള്ള ആക്ഷന്‍ ചിത്രമാണ് 'റാം' എന്ന് ജീത്തു ജോസഫ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. പുറത്ത് നിന്നുള്ള നിരവധി സ്റ്റണ്ട് മാസ്റ്റേഴ്സിനെ കൊണ്ട് വരുന്നുണ്ട്.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT