Film News

ത്രില്ലറുമായി ജീത്തു ബോളിവുഡില്‍; ഋഷി കപൂറും ഇമ്രാന്‍ ഹാഷ്മിയും ഒന്നിക്കുന്ന ‘ബോഡി’

THE CUE

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമായ ‘ദ ബോഡി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി, ശോഭിത ധുലിപാല, വേദിക തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2012ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലറായ 'ദ ബോഡി'യുടെ റീമേക്കാണ്. കാണാതാകുന്ന ഒരു മൃതശരീരത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.

വയാകോം 18 സ്റ്റുഡിയോസും അസ്യുര്‍ എന്റര്‍ടെയ്മന്റെ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജീത്തു സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമയാണ് ദ ബോഡി. മുന്‍പ് ജീത്തുവിന്റെ ദൃശ്യം നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നുവെങ്കിലും തമിഴ് പതിപ്പ് മാത്രമായിരുന്നു ജീത്തു സംവിധാനം ചെയ്തത്. അജയ് ദേവ്ഗണും ശ്രിയ ശരണും പ്രധാന വേഷങ്ങളിലെത്തിയ ബോളിവുഡ് പതിപ്പ് സംവിധാനം ചെയ്തത് നിഷികാന്ത് കമത്തായിരുന്നു. ചിത്രം മികച്ച റിപ്പോര്‍ട്ടായിരുന്നു ബോളിവുഡില്‍ നിന്ന് നേടിയത്.

കാളിദാസ് ജയറാം നായകനായ ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’യായിരുന്നു ജീത്തു ഏറ്റവും ഒടുവില്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം. കാര്‍ത്തി, ജ്യോതിക, സത്യരാജ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രമാണ് ജീത്തുവിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT