Film News

സെൽവരാ​ഘവൻ മുതൽ ജീത്തു ജോസഫ് വരെ; മമ്മൂട്ടിയുടെ ഭ്രമയു​ഗത്തെ പ്രകീർത്തിച്ച് സിനിമ പ്രവർത്തകർ

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയു​ഗം തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരേസമയം റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഭ്രമയു​ഗം തീർച്ചയായും തിയറ്ററിൽ കണ്ടിരിക്കേണ്ട ചിത്രമാണ് എന്ന് ജീത്തു ജോസഫ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ പറയുന്നു. തീർത്തും പുതുതായ ഒരു സിനിമാറ്റിക് എക്സ്പീരിൻസാണ് ഭ്രമയു​ഗമെന്ന് പറഞ്ഞ ജീത്തു ജോസഫ് മമ്മൂട്ടിയുടെയും അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും പ്രകടനത്തെക്കുറിച്ചും എടുത്ത് പറഞ്ഞിട്ടുണ്ട്. സംവിധായകൻ രാഹുൽ സദാശിവനും സിനിമയുടെ ടെക്നീഷ്യൻസിനും കയ്യടിയും നൽകുന്നുണ്ട് ജീത്തു ജോസഫ്.

കഴിഞ്ഞ ദിവസം നടൻ ജയസൂര്യയും ഭ്രമയു​ഗത്തെ അഭിന്ദിച്ചുകൊണ്ട് ​രം​ഗത്ത് എത്തിയിരുന്നു. തീർച്ചയായും കാണേണ്ടുന്ന അഭിനയഭ്രമമെന്നാണ് ചിത്രത്തെക്കുറിച്ച് ജയസൂര്യ അഭിപ്രായപ്പെട്ടത്. ഭ്രമയു​ഗത്തിന്റെ റിലീസിന് ശേഷം വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ ഭ്രമയു​ഗത്തിലെ ഒരു സ്റ്റിൽ മമ്മൂട്ടി പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ തമിഴ് സംവിധായകൻ സെൽവരാഘവൻ ഞാൻ നിങ്ങളുടെ കടുത്ത ആരാധകനാണ് എന്നെഴുതി.

ലോകമെമ്പാടുമായി 7.65 കോടി രൂപയാണ് ഇതിനകം ഭ്രമയു​ഗം നേടിയത്. കേരളത്തിൽ മാത്രം ഭ്രമയു​ഗത്തിന് അധികമായ 110 ലേറ്റ് നെെറ്റ് ഷോകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടത്.

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയു​ഗം. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയു​ഗത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ അർജുൻ അശോകനും സിദ്ധാർഥ് ഭരതനുമാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ നടക്കുന്നൊരു കഥയാണ് ഭ്രമയു​ഗത്തിന്റേത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT