Film News

ബോക്സ് ഓഫീസ് തിരികെ വരവിന് മോഹന്‍ലാല്‍, അടുത്തത് ജീത്തുവിനൊപ്പം 'റാം'

കൊവിഡ് വ്യാപനം മൂലം വിദേശ ചിത്രീകരണം നീട്ടിവച്ച മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'റാം' പുനരാരംഭിക്കുന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയിനറായി ഒരുക്കുന്ന 'റാം' ആദ്യഘട്ട ചിത്രീകരണം കേരളത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. തൃഷയാണ് സിനിമയിലെ നായിക.

'ദൃശ്യം സെക്കന്‍ഡി'ന് മുമ്പ് തന്നെ ചിത്രീകരണം പൂര്‍ത്തിയാകേണ്ട ചിത്രം കൂടിയായിരുന്നു 'റാം'. സ്വന്തം സംവിധാനത്തിലുള്ള 'ബറോസ്' പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത് 'റാം' വിദേശ ഷെഡ്യൂളിലേക്കാണ്. ജീത്തു ജോസഫ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ്. സിനിമയുടെ ലൊക്കേഷന്‍ ഹണ്ടിംഗിനായി ലണ്ടനിലാണ് ജീത്തു ജോസഫും സംഘവും. ജൂലൈ പകുതിയോടെ ചിത്രീകരണം തുടങ്ങും. 'ദൃശ്യം', 'ദൃശ്യം സെക്കന്‍ഡ്', 'ട്വല്‍ത് മാന്‍' എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തുവും കൈകോര്‍ക്കുന്ന ചിത്രവുമാണ് 'റാം'.

ഹോളിവുഡ് ശൈലിയിലുള്ള ആക്ഷന്‍ ചിത്രമാണ് 'റാം' എന്ന് ജീത്തു ജോസഫ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. പുറത്ത് നിന്നുള്ള നിരവധി സ്റ്റണ്ട് മാസ്റ്റേഴ്‌സിനെ കൊണ്ട് വരുന്നുണ്ട്.

ചെന്നൈ,ധനുഷ്‌കോടി, കെയ്റോ, ഡെല്‍ഹി,ലണ്ടന്‍,കൊളംബോ എന്നിവിടങ്ങളിലായി 'റാം' ചിത്രീകരിക്കുമെന്നാണ് സിനിമയുടെ പ്രഖ്യാപന ഘട്ടത്തില്‍ പറഞ്ഞിരുന്നത്.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT