Film News

പല പേരിലെത്തുന്ന ക്രിമിനലായി കാര്‍ത്തി, ചേച്ചിയായി ജ്യോതിക; ജീത്തുവിന്റെ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ‘തമ്പി’

THE CUE

കൈദിക്ക് ശേഷം കാര്‍ത്തി നായകനാകുന്ന തമ്പിയുടെ ടീസര്‍ എത്തി. ആക്ഷന്‍ ക്രൈം ഡ്രാമ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥയും സംവിധാനവും ജീത്തു ജോസഫ് ആണ്. ജ്യോതികയും തുല്യപ്രാധാന്യമുള്ള റോളിലെത്തുന്നു. വന്‍ വിജയം നേടിയ ' കൈദി 'യെ തുടര്‍ന്ന് പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന കാര്‍ത്തി ചിത്രവുമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'തമ്പി '. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂര്യയാണ് പുറത്തു വിട്ടത്.

പല പേരുകളിലെത്തുന്ന ക്രിമിനലാണ് കാര്‍ത്തിയുടെ കഥാപാത്രമെന്ന് ടീസര്‍ സൂചന നല്‍കുന്നു. ആര്‍ ഡി രാജശേഖറാണ് ക്യാമറ. കാര്‍ത്തിയുടെ മൂത്ത സഹോദരിയുടെ റോളിലാണ് ജ്യോതിക. സത്യരാജ് ഇരുവരുടെയും പിതാവായി വേഷമിടുന്നു. നിഖില വിമലാണ് കാര്‍ത്തിയുടെ ജോഡി.

ദൃശ്യം തമിഴ് റീമേക്കായ ' പാപനാശം ' വന്‍വിജയം നേടിയിരുന്നു. വയാകോം18 സ്റ്റുഡിയോസും സൂരജ് സാദനയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രവുമാണ് ' തമ്പി. ഗോവിന്ദ് വസന്താണ് സംഗീത സംവിധായകന്‍. ഡിസംബറിലാണ് റിലീസ്

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

'മഞ്ഞുമ്മൽ' ക്ലൈമാക്സ് ഞാൻ ഏറ്റവും ആസ്വദിച്ച് ഷൂട്ട് ചെയ്ത സീൻ: ചിദംബരം

'റഡാര്‍ മലയാളം'; മലയാളത്തിലെ പുതുതലമുറ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോട്ടിഫൈ

ഐ നോബഡി സെക്കന്‍ഡ് ഹാഫിന് 4 വേര്‍ഷനുകള്‍ ഉണ്ടായിരുന്നു: നിസ്സാം ബഷീർ

SCROLL FOR NEXT