Film News

കാര്‍ത്തിയും ജ്യോതികയും ഒന്നിക്കുന്ന ‘തമ്പി’ ; ജീത്തുവിന്റെ തമിഴ് ത്രില്ലര്‍ ട്രെയിലര്‍

THE CUE

‘പാപനാശ’ത്തിന് ശേഷം ജീത്തു ജോസഫ് തമിഴില്‍ ഒരുക്കുന്ന ‘തമ്പി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആക്ഷന്‍ ക്രൈം ഡ്രാമ സ്വഭാവത്തിലുള്ള ചിത്രത്തില്‍ കാര്‍ത്തിയും ജ്യോതികയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യും.

വന്‍ വിജയം നേടിയ ' കൈദിയ്ക്ക് പിന്നാലെയാണ് കാര്‍ത്തിയുടെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂര്യയാണ് പുറത്തു വിട്ടിരുന്നത്. ചെറുപ്പത്തില്‍ കാണാതായ അനിയന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. പല പേരുകളിലെത്തുന്ന ക്രിമിനലാണ് കാര്‍ത്തിയുടെ കഥാപാത്രമെന്ന് ആദ്യ ടീസര്‍ സൂചിപ്പിച്ചിരുന്നു. കാര്‍ത്തിയുടെ മൂത്ത സഹോദരിയുടെ റോളിലാണ് ജ്യോതിക. സത്യരാജ് ഇരുവരുടെയും പിതാവായി വേഷമിടുന്നു. നിഖില വിമലാണ് കാര്‍ത്തിയുടെ ജോഡി.

ജീത്തു ഒരുക്കിയ ദൃശ്യം തമിഴ് റീമേക്കായ ' പാപനാശം ' തമിഴില്‍ വന്‍ വിജയം നേടിയിരുന്നു. വയാകോം18 സ്റ്റുഡിയോസും സൂരജ് സാദനയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രവുമാണ് ' തമ്പി. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകന്‍. ജീത്തുവിന്റെ തന്നെ ബോളിവുഡ് ചിത്രമായ ബോഡിയും റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി, ശോഭിത ധുലിപാല, വേദിക തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2012ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലറായ 'ദ ബോഡി'യുടെ റീമേക്കാണ്. കാളിദാസ് ജയറാം നായകനായ 'മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി'യായിരുന്നു ജീത്തു ഏറ്റവും ഒടുവില്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT