Film News

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ് ചെയ്യുമെന്ന് സംവിധായകൻ ജീത്തു ജോസഫ്. രാജഗിരി ആശുപത്രിയുടെ ഭാഗമായി നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം സിനിമയുടെ റിലീസ് സംബന്ധിച്ച സൂചന നൽകിയത്. ആദ്യമായാണ് ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് സംവിധായകൻ വെളിപ്പെടുത്തുന്നത്.

'ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാം. അതിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും,' ജീത്തു ജോസഫ് പറഞ്ഞു.

'ജനുവരി 30-ന് വേറൊരു സിനിമ റിലീസ് ചെയ്യുന്നുണ്ട്. ബിജു മേനോനും ജോജു ജോർജും ഒന്നിച്ചഭിനയിച്ച 'വലതുവശത്തെ കള്ളൻ'. നല്ലൊരു സിനിമയായിരിക്കും, ഞാൻ വളരേ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ദിവസം ടീസർ പുറത്തിറങ്ങി,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബർ അവസാനത്തോടെയാണ് ദൃശ്യം 3 യുടെ ചിത്രീകരണം അവസാനിച്ചത്. മോഹൻലാൽ, മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം.

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT