Film News

ദൃശ്യം 3ന്റെ കഥ മെയിലിലേക്ക് അയക്കാമെന്നത് വ്യാജം; നിലവില്‍ ആ സിനിമയെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ജീത്തു ജോസഫ്

ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ തന്റെ മെയില്‍ ഐഡിയിലേക്ക് അയക്കാമെന്നത് വ്യാജ വാര്‍ത്തയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ഇക്കാര്യം കാണിച്ച് തന്റെ മെയില്‍ ഐഡി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യം 3 ന്റെ കഥ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാണ് മെയില്‍ ഐ ഡി പ്രചരിപ്പിക്കുന്നത്. കഥ ഇഷ്ടപ്പെട്ടാല്‍ താന്‍ അത് സിനിമയാക്കുമെന്നും പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ജീത്തു ജോസഫ് വ്യക്തമാക്കി.

നിലവില്‍ ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു.ആ സിനിമയ്ക്ക് മറ്റാരോടും കഥ വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. വേറെ കഥകള്‍ക്കും അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും വേണ്ടിയായിരുന്നു ആ മെയില്‍ ഐഡി. ഒരുപാട് മെയില്‍ വന്നതോടെ ആ ഐഡി ഉപയോഗിക്കാനാവാതെയായി.

'കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ എന്റെ ഒരു മെയില്‍ ഐഡി പ്രചരിക്കുന്നുണ്ട്. ആ ഐഡിയിലേക്ക് ദൃശ്യം 3 ന്റെ കഥ അയച്ചുകൊടുക്കുക. അത് എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അത് സിനിമയാക്കുമെന്ന് പറഞ്ഞ് ആരോ ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ആ മെയില്‍ ഐഡി ഉപയോഗിക്കുന്നത് വേറെ കഥകളായി വരുന്നവര്‍ക്കും, സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്കും വേണ്ടിയായിരുന്നു. ഒരു എഫ്എം അഭിമുഖത്തില്‍ ഞാന്‍ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ കുറേ മെയില്‍ വന്നതിനെ തുടര്‍ന്ന് ആ അക്കൗണ്ടിലേക്ക് വരുന്ന മെയിലെല്ലാം തിരിച്ച് പോയിക്കൊണ്ടിരിക്കുകയാണ്. പിന്നെ ദയവ് ചെയ്ത് ദൃശ്യം 3യുടെ കഥ ആരും അയക്കണ്ട. കാരണം ആ സിനിമ ഉടനെ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ആലോചന ഉണ്ടെങ്കില്‍ തന്നെ അത് എന്റെ കഥ വെച്ചായിരിക്കും ചെയ്യുന്നത്. അങ്ങനെയുള്ള കഥകള്‍ ഞാന്‍ നോക്കാതെ തന്നെ അങ്ങ് ഡിലീറ്റ് ചെയ്ത് കളയുകയാണ് ചെയ്യുന്നത്. പിന്നെ ആ മെയില്‍ ഐഡി ഇപ്പോള്‍ എനിക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. അപ്പൊ ഇങ്ങനെയൊരു വാര്‍ത്ത ആരെങ്കിലും കാണുകയാണെങ്കില്‍ അത് തെറ്റായ വാര്‍ത്തയാണെന്ന് ഓര്‍ക്കുക. ദൃശ്യം 3ന്റെ കഥകള്‍ ഞാന്‍ ആരുടെ അടുത്തുനിന്നും വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല'.

ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് ഉണ്ടെന്നും അത് മോഹന്‍ലാലിന് ഇഷ്ടപ്പെട്ടുവെന്നും ജീത്തു ജോസഫ് തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

ജോജുവിന്റെ മാസ് ആക്ഷനുമായി ‘വരവ്’, ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

നയമോ നിലപാട് മാറ്റമോ? വിവാദമാകുന്ന മദ്യനയവും മുൻ നിലപാടുകളും

'ഇന്നാ ചരട് മുറിച്ച് നോക്ക്, കുറി മായ്ച്ച് നോക്ക്'; 'അനന്തൻ കാട്' ഗ്ലിംപ്സ് പുറത്ത്

'ബാലൻ' മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ പേര്, അതിനോട് നീതി പുലർത്തുക എന്നത് വലിയ ചലഞ്ച്: ചിദംബരം

തീപാറുന്ന നോട്ടവുമായി വെട്രിവേൽ കുമാരൻ; 'അനന്തൻ കാട്' സിനിമയിലെ ആര്യയുടെ ക്യാരക്ടർ പോസ്റ്റർ

SCROLL FOR NEXT