Film News

റാം ഇനി ദൗത്യവുമായി മൊറോക്കോയിലേക്ക്, മോഹൻലാൽ ജീത്തു ചിത്രം

കൊവിഡിനെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരുന്നു മോഹൻലാലിന്റെ ബി​ഗ് ബജറ്റ് ആക്ഷൻ ചിത്രം റാം യുകെ ചിത്രീകരണം പൂർത്തിയാക്കി മൊറോക്കോയിലേക്ക്. ദൃശ്യം സെക്കൻഡിന് ശേഷം തുടങ്ങാനിരുന്ന റാം പിന്നെയും വൈകുകയായിരുന്നു. റാം അടുത്ത ഷെഡ്യൂളിനായി മോഹൻലാൽ മൊറോക്കോയിലെത്തി. തമിഴ്നാട്ടിലും കേരളത്തിലുമായി പൂർത്തിയായ ഷെഡ്യൂളിന് ശേഷമാണ് റാം യുകെ ഷെഡ്യൂൾ തുടങ്ങിയത്. മൊറോക്കോ ഷെഡ്യൂൾ പൂർത്തിയായാൽ ടുണിഷ്യ, ഇസ്രയേൽ എന്നിവിടങ്ങളിലാണ് സിനിമ ഷൂട്ട് ചെയ്യുക. റാം രണ്ട് ഭാ​ഗങ്ങളിലായി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ദ്രജിത്ത് സുകുമാരൻ, തൃഷ എന്നിവരാണ് മറ്റ് റോളുകളിൽ.

ഹോളിവുഡിൽ നിന്നടക്കമുള്ള ആക്ഷൻ കൊറിയോ​ഗ്രഫേഴ്സാണ് റാമിനായി അണി നിരക്കുന്നത്. സതീഷ് കുറുപ്പാണ് ക്യാമറ. റോ ഉദ്യോ​ഗസ്ഥനായാണ് മോഹൻലാൽ കഥാപാത്രം. ദൃശ്യം, ദൃശ്യം സെക്കൻഡ്, ട്വൽത് മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തുവും കൈകോർക്കുന്ന സിനിമയാണ് റാം. റാം പൂർത്തിയാക്കി ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലാണ് മോഹൻലാൽ ജോയിൻ ചെയ്യുക.

Ram Movie Update

ഷാജി കൈലാസ് ചിത്രം എലോൺ, മോഹൻലാൽ സംവിധായകനാകുന്ന ബറോസ് എന്നിവയാണ് ഇനി റിലീസിന് തയ്യാറായിരിക്കുന്ന ചിത്രങ്ങൾ.

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

SCROLL FOR NEXT