Film News

ദൃശ്യം 2 വിൽ എന്തുക്കൊണ്ട് സഹദേവനെ ഉൾപ്പെടുത്തിയില്ല? കാരണം വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്

രണ്ടാം ദൃശ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും തുടരുകയാണ്. സിനിമയിലെ ലോജിക്കൽ പ്രശ്‍നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോൾ മറുഭാഗത്ത് സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. ദൃശ്യം ഒന്നാം ഭാഗത്തിലെ പല കഥാപാത്രങ്ങളെയും ഒഴിവാക്കിയും പുതിയ ചിലരെ ഉള്‍പ്പെടുത്തിയുമായിരുന്നു രണ്ടാം ദൃശ്യത്തിന്റെ രചന. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍ എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ആണ് ഒഴിവാക്കിയതില്‍ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട കഥാപാത്രം. എന്നാല്‍ എന്തുകൊണ്ടാണ് സഹദേവനെ ഉള്‍പ്പെടുത്താതിരുന്നത് എന്ന് വിശദീകരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

രണ്ട് രീതിയിലേ സഹദേവനെ കൊണ്ടുവരാന്‍ പറ്റൂ. ഒന്നുകില്‍ പൊലീസുകാരനായിട്ട് കൊണ്ടുവരണം. പക്ഷേ നമ്മള്‍ സാമാന്യയുക്തി വച്ച് ചിന്തിച്ചാല്‍, അന്ന് ആ പെണ്‍കുട്ടിയെ തല്ലിയിട്ട് അത് വലിയ ഇഷ്യു ആയപ്പോഴാണ് പുള്ളിക്ക് സസ്‍പെന്‍ഷന്‍ ലഭിച്ചത്. ഇപ്പൊ ഒരു അന്വേഷണം നടക്കുമ്പോള്‍ ആ പൊലീസുകാരനെ ഒരിക്കലും പൊലീസ് ടീമിലേക്ക് കൊണ്ടുവരില്ല. കാരണം ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, അതുകൊണ്ടുതന്നെ അത് സാധ്യമല്ല. പിന്നെയുള്ളത് പുള്ളിക്ക് വ്യക്തിപരമായി വരാം.

പക്ഷേ അങ്ങനെയെങ്കില്‍ അതിനൊരു പ്രത്യേക ട്രാക്ക് വേണം. അങ്ങനെ വരുമ്പോള്‍ സിനിമ ഈ ട്രാക്കില്‍ നിന്ന് അപ്പുറത്തെ ട്രാക്കിലേക്ക് മാറും. ഏത് ട്രാക്ക് വേണം എന്നുള്ളതാണ്. ആ ട്രാക്ക് എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്ന് ഒരാള്‍ എന്നോട് ചോദിച്ചു. അതിന്‍റെ കാരണം, അങ്ങനെയെങ്കില്‍ ജോര്‍ജുകുട്ടി പോരടിക്കുന്നത് ജോലി പോയ ഒരു സാധാരണ പൊലീസുകാരനോട് ആയിപ്പോവും. ഇവിടെ ജോര്‍ജുകുട്ടി ഫൈറ്റ് ചെയ്യുന്നത് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിനും സിസ്റ്റത്തിനും എതിരെയാണ്. അപ്പൊ കുറച്ചൂടെ പവര്‍ഫുള്‍ ഇതാണെന്ന് തോന്നി. അതുകൊണ്ട് അങ്ങനെ പോയി' ജീത്തു ജോസഫ് പറഞ്ഞു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT