Film News

'എന്തുക്കൊണ്ട് ദൃശ്യം 2 റിലീസിന് മുന്നേ കുടുംബ ചിത്രമാണെന്ന് പറഞ്ഞു'? ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ

ദൃശ്യം 2 റിലീസിനെ മുന്നേ ത്രില്ലർ സിനിമയാണെന്ന് വെളിപ്പെടുത്താത്തതു ഭയം കൊണ്ടാണെന്നു സംവിധായകൻ ജീത്തു ജോസഫ്. സിനിമയെക്കുറിച്ച് എല്ലാവർക്കും അമിത പ്രതീക്ഷയായിരുന്നു. അതുകൊണ്ടു തന്നെ സിനിമ കാണുമ്പോൾ 'ഇതെല്ലാം നേരത്തെ തന്നെ നടക്കുമെന്ന് ഊഹിച്ചിരുന്നു' എന്നുള്ള സംസാരങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ടാണ് കുടുംബ ചിത്രമാണെന്ന് റിലീസിനെ മുന്നേ പറഞ്ഞതെന്ന് ഫിലിം ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസഫിന്റെ വാക്കുകൾ

ഈ സിനിമയെക്കുറിച്ച് എല്ലാവർക്കും അമിതമായ പ്രതീക്ഷയായിരുന്നു. ഒരു നല്ല സിനിമ എടുക്കുവാനാണ് ഞാൻ ശ്രമിച്ചത്. സിനിമയെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾ കാരണം ഇതൊരു മോശം സിനിമയായി പറയപ്പെടുമോ അല്ലെങ്കിൽ സംഭവങ്ങൾ എല്ലാം നടക്കുമെന്ന് നേരത്തെ തന്നെ കരുതിയതാണ് എന്നിങ്ങനെയുള്ള ചിന്തകൾ പ്രേക്ഷകന്റെ ചിന്തയിലേക്ക് വരുമോ എന്ന വിചാരങ്ങൾ എന്നെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് സിനിമയുടെ ത്രില്ലർ സ്വഭാവം നേരത്തെ വെളിപ്പെടുത്താതിരുന്നത്.

അതെ സമയം ദൃശ്യം മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ് തന്റെ കയ്യിലുണ്ടെന്ന് ജീത്തു ജോസഫ് കോട്ടയം പ്രസ്സ് ക്ലബിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ദൃശ്യം ത്രീയുടെ ക്ലൈമാക്സ് മോഹൻലാലുമായും ആന്റണി പെരുമ്പാവൂരുമായും ചർച്ച ചെയ്തുവെന്നും കുറഞ്ഞത് മൂന്നു വർഷമെങ്കിലും കഴിഞ്ഞേ സിനിമ ഉണ്ടാകുവെന്നും ജീത്തു പറഞ്ഞു. ചില കാര്യങ്ങളെക്കുറിച്ച് തിരക്കഥയിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ കിട്ടിയാൽ അതേക്കുറിച്ച് ആലോചിക്കുമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT