Film News

'എന്നെ വിശ്വസിച്ച് പണം മുടക്കിയ നിർമ്മാതാവിന് ബ്രേക്ക് ഈവൻ പോലും കിട്ടിയില്ല എന്നതിൽ നിരാശ'; 'നടികർ' പരാജയത്തെക്കുറിച്ച് ജീൻ പോൾ ലാൽ

നടികർ എന്ന സിനിമയുടെ പരാജയത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ജീൻ പോൾ ലാൽ. മികച്ചൊരു കഥ ലഭിച്ചിട്ടും അത് വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്നതിൽ ഏറെ വിഷമമുണ്ട്. അതിനേക്കാൾ ഏറെ ബുദ്ധിമുട്ട് എന്നത് ആ ചിത്രത്തിന് പണം മുടക്കിയ നിർമ്മാതാവിന് മുടക്കുമുതൽ പോലും തിരിച്ച് നൽകാൻ കഴിഞ്ഞില്ല എന്നതിലാണെന്നും ജീൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീൻ പോൾ ലാൽ.

'അവന്റെ പാസ്റ്റിലെ ട്രോമയും അവന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥയും ഒരുപോലെയാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. അതിലൂടെ ആ സൂപ്പര്‍സ്റ്റാറിന് ഒരുപാട് തിരിച്ചറിവുകളും കിട്ടുന്നുണ്ട്. അത്രയും നല്ലൊരു കഥ എന്റെ കൈയില്‍ കിട്ടുകയും അത് സിനിമയാക്കിയപ്പോള്‍ ഹിറ്റാകാതെ പോയതില്‍ വിഷമമുണ്ട്,'

'എന്നെ വിശ്വസിച്ച് ഈ കഥ കേട്ട് അതിന് പണം മുടക്കിയ പ്രൊഡ്യൂസര്‍ക്ക് ബ്രേക്ക് ഇവന്‍ ഫിഗര്‍ പോലും കിട്ടിയില്ലെന്ന് പറയുമ്പോള്‍ സങ്കടത്തെക്കാള്‍ നിരാശയാണ്. ഐ ആം ഡിസപ്പോയിന്റഡ്, ഐ ഫീല്‍ ഡിസ്‌റെസ്പ്കടഡ് ആന്‍ഡ് സാഡ്. പക്ഷേ, അടുത്തത് എന്തായാലും ഹിറ്റാക്കണമെന്ന വാശിയാണ് എനിക്കിപ്പോള്‍,' ജീൻ പോൾ ലാൽ പറഞ്ഞു.

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" മലയാളം ടീസർ പുറത്ത്, ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 10 ന്

യൂട്യൂബിൽ പൂത്ത് കേറി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ'

നിമിഷ-സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ എത്തും

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

SCROLL FOR NEXT