Film News

മമ്മൂക്ക ഡ്രൈവിങ് ലൈസൻസിൽ നിന്ന് പിന്മാറിയപ്പോൾ ഏറെ വിഷമം തോന്നി: ജീൻ പോൾ ലാൽ

ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ നിന്ന് മമ്മൂട്ടി പിന്മാറിയത് ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് ജീൻ പോൾ ലാൽ. എന്നാൽ അദ്ദേഹം പിന്മാറിയതിന് പിന്നിലെ കാരണം എന്തെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട് എന്നും ജീൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീൻ പോൾ ലാൽ.

ജീൻ പോൾ ലാലിന്റെ വാക്കുകൾ:

മമ്മൂക്കയെ വെച്ച് അത് ചെയ്യാനായിരുന്നു എന്റെ ആഗ്രഹം. കാരണം ഞാൻ അദ്ദേഹത്തിന്റെ ഒരു വലിയ ഫാൻ ബോയ് ആണ്. മമ്മൂക്കയും പപ്പയും ഒന്നിക്കുന്ന കോമ്പോ കാണുന്നത് എനിക്ക് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. അങ്ങനെ മമ്മൂക്കയോട് കഥ പറഞ്ഞു, എന്നാൽ അദ്ദേഹത്തിന് കഥ അത്ര വർക്കായില്ല. അന്ന് മമ്മൂക്ക പറഞ്ഞത് ‘ഞാൻ ഒരേസമയം രണ്ട് വലിയ ഹീറോ സിനിമകൾ ചെയ്യുമ്പോൾ, ഇതിലൊരു സാധാരണ നടനായി അഭിനയിച്ചാലും ആളുകൾ എന്നെ മമ്മൂട്ടിയായിത്തന്നെയാകും കാണുക. അപ്പോൾ ആളുകൾക്ക് എന്നോട് ദേഷ്യം തോന്നും. അതുകൊണ്ട് ഒന്നുകിൽ ഞാൻ ആ രണ്ട് വേഷങ്ങളും ചെയ്യണം മമ്മൂട്ടിയായും അദ്ദേഹത്തിന്റെ ഫാൻ ബോയിയായും അഭിനയിക്കണം. പക്ഷേ, അത് സിനിമയുടെ കഥയിൽ നിന്നും ഒരു ഡിസ്ട്രാക്ഷൻ ആയി മാറും. അതുകൊണ്ട് ഈ സിനിമ ചെയ്യാൻ എനിക്ക് താല്പര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

അന്ന് എനിക്ക് അത് വല്ലാതെ വിഷമമായി. മമ്മൂക്ക എന്ത് പരിപാടിയാണ് കാണിച്ചത് എന്ന രീതിയിലാണ് ഞാൻ ചിന്തിച്ചത്. കാരണം ഞാൻ അദ്ദേഹത്തിനെ ഒരു അങ്കിൾ ആയിട്ടാണ് കാണുന്നത്. അങ്ങനെയേ എനിക്ക് അദ്ദേഹത്തിനെ പരിചയവും ഉള്ളൂ. ഇപ്പോൾ ഞാൻ മനസിലാകുന്നു എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന്. വർഷങ്ങളുടെ എക്സ്പീരിയൻസ് ഉണ്ട് അദ്ദേഹത്തിന് ഞാൻ അന്ന് ചെറിയ പയ്യനാണ്. അന്ന് പപ്പയും സച്ചി ഏട്ടനും എന്നോട് പറഞ്ഞിരുന്നു മമ്മൂക്ക കൃത്യമായ ഒരു കാഴ്ചപ്പാടില്ലാതെ അങ്ങനെ പറയില്ലെന്ന്. എന്നാൽ ഇന്ന്, അദ്ദേഹം എടുത്ത ആ തീരുമാനത്തിന്റെ ആഴം ഞാൻ കൃത്യമായി മനസ്സിലാക്കുന്നു.

പുതിയ പ്രതീക്ഷകളും കനത്ത പോരാട്ടങ്ങളും; 2026-27 പ്രീമിയർ ലീഗ് സീസണിന് പന്തുരുളുന്നു

ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ

ഗീരീഷ് എ.ഡിയുടെ നിവിൻ സോൺ തൂക്ക്; മികച്ച പ്രതികരണവുമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

നൂറു രൂപയുടെ ക്ലബ്ബ് കച്ചവടവും ബ്രസീലും പിന്നെ നീണ്ടുപോകുന്ന ഐ എസ് എല്ലും : ഇന്ത്യൻ ഫുട്ബോളിൽ സംഭവിക്കുന്നതെന്ത്?

യഷ്-ഗീതു മോഹൻദാസ് ടീമിന്റെ ‘ടോക്സിക്’ റിലീസിന് ഇനി ഒരാഴ്ച; ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കും

SCROLL FOR NEXT