Film News

ഹൃദയം കൊണ്ട് എന്റെ ആദ്യ സിനിമ, ജയസൂര്യയുടെ 100ാം ചിത്രവുമായി രഞ്ജിത് ശങ്കര്‍

അഭിനേതാവെന്ന നിലയില്‍ മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച രഞ്ജിത് ശങ്കറിനൊപ്പം ജയസൂര്യയുടെ നൂറാം സിനിമ. സണ്ണി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രചനയും രഞ്ജിത് ശങ്കറാണ്.

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആറാം ചിത്രവുമാണ് സണ്ണി. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധീ വാല്‍മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം സെക്കന്‍ഡ്, ഞാന്‍ മേരിക്കുട്ടി എന്നിവയാണ് ഇരുവരും ഒരുമിച്ച സിനിമകള്‍.

മധു നീലകണ്ഠനാണ് ക്യാമറ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉടന്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം ആണ് കൊവിഡിന് മുമ്പ് ജയസൂര്യയുടേതായി പൂര്‍ത്തിയായ ചിത്രം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT