Jayasurya Marks his 100th Film With Amazon Prime Video; Sunny
Jayasurya Marks his 100th Film With Amazon Prime Video; Sunny 
Film News

ജീവിതം മാറ്റി മറിച്ച 7 ദിവസങ്ങള്‍, ജയസൂര്യയുടെ നൂറാം സിനിമ, സണ്ണിയെ ആമസോണില്‍ കാണാം

ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജയസൂര്യ തന്റെ നൂറാമത്തെ ചിത്രം 'സണ്ണി 'സെപ്റ്റംബര്‍ 23 ന് പ്രീമിയര്‍. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് സണ്ണി.

ജീവിതകാലമത്രയും ആര്‍ജിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി (ജയസൂര്യ) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ. പൂര്‍ണ്ണമായി തകര്‍ന്നും നിരാശനുമായ സണ്ണി കൊവിഡ് മഹാമാരിയുടെ നടുവില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് എത്തുകയും സമൂഹത്തില്‍ നിന്ന് സ്വയം പിന്‍വലിഞ്ഞ് ഒരിടത്ത് ഒതുങ്ങി കൂടുകയും ചെയ്യുന്നു. സ്വയം നശിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, സണ്ണി അപരിചിതരായ ചിലരുമായി സൗഹൃദം സ്ഥാപിച്ചു. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ സണ്ണിയുടെ കാഴ്ചപ്പാട് മാറി മറിയുന്നു. മധു നീലകണ്ഠനാണ് ക്യാമറ.

'ഒരു വൈകാരിക പ്രതിസന്ധിയില്‍ സ്വയം കണ്ടെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സണ്ണി. തികച്ചും അപരിചിതരുമായുള്ള ആശയവിനിമയവും പെട്ടെന്നുള്ള സംഭവങ്ങളും ഇടപെടലുകളും അദ്ദേഹത്തിന്റെ പ്രതീക്ഷയും ആഹ്ലാദവും പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന കഥയാണിത്'' നടനും സഹനിര്‍മ്മാതാവുമായ ജയസൂര്യ പറഞ്ഞു. ഒരു നടനെന്ന നിലയില്‍ ഇത് എന്റെ നൂറാമത്തെ ചിത്രമാണ്, എന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായിരിക്കും ഇത്. രഞ്ജിത്തുമായി ചേര്‍ന്ന് നേരത്തെ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇത് ശരിക്കും സവിശേഷമാണ്. എന്റെ 100 മത്തെ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നതിലും 240 രാജ്യങ്ങളിലുടനീളമുള്ള ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നതിലും എനിക്ക് ഏറെ സന്തോഷമുണ്ട്.

'എന്റെ ഹൃദയത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രമാണ് സണ്ണി. അതുല്യമായ ഈ ആഖ്യാനം ഒരൊറ്റ കഥാപാത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്, ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ജയസൂര്യയെ പോലൊരു നടനെ ലഭിച്ചതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. ''സണ്ണിയുടെ നിര്‍മ്മാതാവും എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

സങ്കീര്‍ണ്ണമായ മനുഷ്യ വികാരളെ ശ്രദ്ധാപൂര്‍വ്വം ഞങ്ങള്‍ തിരക്കഥയില്‍ തുന്നിചേര്‍ത്തിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ഇത് അനുഭവിച്ചറിയാനാകും. പ്രേക്ഷകര്‍ക്ക് ഞങ്ങളുടെ ഈ സിനിമ ഇഷ്ടമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ സൃഷ്ടി ആഗോള പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന, ആമസോണ്‍ പ്രൈം വീഡിയോയിലെ പ്രീമിയറിനായി ഞാന്‍ കാത്തിരിക്കുകയാണ്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT