Film News

‘കരി’ സംവിധായകന്റെ സൂഫിയും സുജാതയും, ജയസൂര്യയുടെ നായികയായി അദിതി റാവു ഹൈദരി

THE CUE

കേരളത്തിന്റെ ജാതീയത ആഴത്തില്‍ ചര്‍ച്ച ചെയ്ത കരി എന്ന സിനിമയ്ക്ക് ശേഷം മ്യൂസിക്കല്‍ ലവ് സ്റ്റോറിയുമായി സംവിധായകന്‍ നരണിപ്പുഴ ഷാനവാസ്. സൂഫിയും സുജാതയും എന്ന സിനിമയില്‍ ജയസൂര്യയാണ് നായകന്‍. നദീതീരത്തുള്ള ജിന്ന് പള്ളിയും അവിടെയുള്ള ചെറുപ്പക്കാരനും അയാളുടെ ചുറ്റുവട്ടവുമാണ് പ്രമേയം. ജയസൂര്യയാണ് ഈ കഥാപാത്രമാകുന്നത്. ഷാനവാസ് നരണിപ്പുഴ തന്നെയാണ് തിരക്കഥ. അനു മൂത്തേടത്ത് ക്യാമറ ചെയ്യുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം

സെപ്തംബര്‍ അവസാന വാരം മൈസൂരില്‍ ചിത്രീകരണം തുടങ്ങും. പ്രജാപതി എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായ അദിതി റാവു ഹൈദരി മണിരത്‌നം ചിത്രങ്ങളായ കാട്ര് വെളിയിതേ, ചെക്കാ ചെവന്ത വാനം എന്നിവയിലും നായികയായിരുന്നു. തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് അദിതി റാവു എത്തുന്നത്.

സിദ്ദീഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുമോക്ക, നവാസ് വള്ളിക്കുന്ന്, ബാലന്‍ പാറക്കല്‍ എന്നിവരും ചിത്രത്തിലുണ്ട്. ബി കെ ഹരിനാരായണനും എം ജയചന്ദ്രനും ചേര്‍ന്നാണ് ഗാനങ്ങള്‍. ബാവ കലാസംവിധാനവും റോണക്‌സ് സേവ്യര്‍ മേക്കപ്പും സമീറാ സനീഷ് കോസ്റ്റിയൂം ഡിസൈനിംഗും. ഷിബു ജി സുശീലനാണ് നിര്‍മ്മാണ നിര്‍വഹണം.

രതീഷ് വേഗ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിന് ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രവുമാണ് സൂഫിയും സുജാതയും

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT