Film News

'8 മാസമായി ക്വാറന്റൈനിൽ, 7 മാസമായുളള തെഴിലില്ലായ്മ', ജയറാമിന്റെ പുതിയ ലുക്ക്

കൊവിഡും ലോക്ഡൗണും മൂലം സിനിമാ ലോകം പ്രതിസന്ധിയിലായപ്പോൾ ഷൂട്ടിങ് ലൊക്കേഷനുകളിലെ തിരക്കുകളിൽ നിന്ന് മാറി വിശ്രമത്തിലാണ് താരങ്ങൾ. പലരും നേരിട്ടുളള സാമൂഹ്യ ഇടപെടലുകളിൽ നിന്നും വിട്ടുനിന്ന് മാസങ്ങളോളമായി വീടുകളിലാണ്. എങ്കിലും താരങ്ങളെല്ലാം സമൂഹമാധ്യമങ്ങിൽ എപ്പോഴും സജീവമാണ്. '8 മാസമായി ക്വാറന്റൈനിൽ, 7 മാസമായുളള തെഴിലില്ലായ്മ' എന്ന അടിക്കുറിപ്പോടെ വീട്ടിലെ വർക്ക്ഔട്ട് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടൻ ജയറാം. തെഴിലില്ലായ്മ സിനിമയിൽ മാത്രമല്ല, ഞങ്ങൾക്കും അതു തന്നെയാണ് അവസ്ഥ എന്നാണ് ആരാധകരുടെ കമന്റ്.

താരത്തിന്റെ വർക്കൗട്ട്-മേക്കോവർ ചിത്രങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുത്തിടെ മകൻ കാളിദാസ് ജയറാം പങ്കുവെച്ച ജയറാമിന്റെ ജിം ലുക്കും ശ്രദ്ധ നേടിയിരുന്നു. അച്ഛൻ എന്നും 5 മണിക്ക് എഴുന്നേറ്റ് വ്യായാമം തുടങ്ങുമെന്നാണ് കാളിദാസ് പറഞ്ഞത്. ഈ പ്രായമാകുമ്പോൾ ഇതിന്റെ പകുതിയെങ്കിലും ആരോ​ഗ്യത്തോടെ ഇരിക്കാനായാൽ ഭാ​ഗ്യം എന്നായിരുന്നു ചിത്രത്തിനൊപ്പം കാളിദാസിന്റെ കുറിപ്പ്.

‘അല വൈകുണ്ഠപുരമുലൂ’ എന്ന അല്ലു അർജുനൻ ചിത്രത്തിനായി ജയറാം വർക്കൗട്ടിലൂടെ 13 കിലോയോളം ഭാരം കുറച്ചിരുന്നു. താരത്തിന്റെ മെലിഞ്ഞ ചിത്രങ്ങൾ ആയിരുന്നു അന്ന് സമൂഹമാധ്യമങ്ങളിൽ വൈറൽ. മണിരത്നം സംവിധാനം ചെയ്യുന്ന ഹിസ്റ്റോറിക്കൽ ​ഡ്രാമ 'പൊന്നിയൻ സെൽവൻ', വെങ്കട്ട് പ്രഭു സംവിധായകനായി എത്തുന്ന കാസിനോ ബേസ്ഡ് കോമഡി ചിത്രം 'പാർട്ടി' എന്നിവയാണ് ജയറാമിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT