Film News

ഹിന്ദി സിനിമ കണ്ടിറങ്ങിയ പോലെയെന്ന് ഹാപ്പി സര്‍ദാറിനെക്കുറിച്ച് ജയറാം, ‘പ്രിയദര്‍ശന്‍ ലൈനില്‍ സിനിമ ചെയ്യുന്നവരെ കിട്ടി’

THE CUE

കാളിദാസ് ജയറാമിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഹാപ്പി സര്‍ദാര്‍ എന്ന സിനിമ പ്രിവ്യൂ കണ്ടതിനെക്കുറിച്ച് ജയറാമിന്റെ കത്ത്. കുറേ കാലത്തിന് ശേഷം നല്ല എന്റര്‍ടെയിനറാണ് സിനിമയെന്ന് ജയറാം. പ്രിയദര്‍ശന്‍ ശൈലിയില്‍ സിനിമയൊരുക്കിയിരിക്കുകയാണ് സംവിധായകരായ സുദീപ് ജോഷിയും ഗീതികാ സുദീപുമെന്ന് ജയറാം. മകന്‍ കാളിദാസ് ജയറാമിന്റെ പുതിയ ചിത്രം ഭാര്യ പാര്‍വതിക്കും മകള്‍ മാളവികയ്ക്കുമൊപ്പമാണ് കണ്ടതെന്നും ജയറാം. നവംബര്‍ 28നാണ് ഹാപ്പി സര്‍ദാര്‍ റിലീസ്.

ജയറാം ഹാപ്പി സര്‍ദാര്‍ കണ്ട ശേഷം എഴുതിയത്

നമസ്‌കാരം ഞാന്‍ ജയറാം,

ഒരു കത്തെഴുതാന്‍ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒരു സിനിമ കണ്ടു; എന്റെ മകന്‍ അഭിനയിച്ച സിനിമ തന്നെയാണ്. മകന്‍ അഭിനയിച്ച സിനിമക്ക് ശരിക്കും പറഞ്ഞാല്‍ ഞാനല്ല അഭിപ്രായം പറയേണ്ടത്, അത് കണ്ടിട്ടുള്ള അവന്റെ പ്രേക്ഷകരാണ് അഭിപ്രായം പറയേണ്ടത്. പക്ഷെ, എനിക്ക് ഈ രണ്ടു വരികള്‍ എഴുതാനുള്ള കാരണം എന്തെന്ന് വെച്ചാല്‍, ഞാനും എന്റെ ഭാര്യയും മോളും കൂടി ഒരുമിച്ചാണ് സിനിമ കണ്ടത്; എനിക്ക് ഒരുപാട് കാര്യങ്ങള്‍ എടുത്തു പറയേണ്ടതുണ്ട് അതുകൊണ്ടാണ്. ഇതിന്റെ ഓരോ കാര്യങ്ങള്‍, തുടക്കം തൊട്ടു പറയുകയാണെങ്കില്‍ പുതിയ രണ്ടുപേര്‍ ഡയരക്ട് ചെയ്തിരിക്കുന്നു, സുദീപും സുദീപിന്റെ വൈഫ് ഗീതികയും കൂടിയിട്ട്. മലയാള സിനിമക്ക് കിട്ടാന്‍ പോകുന്ന ഏറ്റവും ബെസ്റ്റ് രണ്ട് ഡയറക്ടേഴ്‌സ് ആണിവര്‍. അതായത്, ഒരു പ്രിയദര്‍ശന്‍ ലൈനില്‍ ഒരു സിനിമ എടുക്കാന്‍ പറ്റുന്ന രണ്ട് ഡയറക്ടേഴ്‌സ് നമുക്ക് കിട്ടെയാണ്. അതാണ് എനിക്ക് ആദ്യം പറയാനുള്ളത്. അതേപോലെ തന്നെ എടുത്തു പറയുള്ളത് അഭിനന്ദന്‍ എന്ന് പറയുന്ന ഒരു ബ്രില്യന്റ് ആയിട്ടുള്ള ക്യാമറമാന്‍. ശരിക്കും ഒരു ഹിന്ദി സിനിമ കണ്ടിറങ്ങുമ്പോലെ ഉണ്ടായിരുന്നു തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍. പിന്നെ പാട്ടുകള്‍ പറയേ വേണ്ട, ഗോപി സുന്ദറിനെ നമിച്ചു, റി റെക്കോര്‍ഡിംഗ് ആണെങ്കിലും ബാക്കി എല്ലാം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇനി നമുക്ക് നടീ നടന്മാരിലേക്ക് വരാം. കാളിദാസന്‍ തൊട്ട് എല്ലാവരും, കൂടെ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും, ഷറഫ് ആയാലും ഭാസി ആയാലും ജാവദ് ജഫ്രി ആയാലും, എന്തിന് ഏറ്റവും കൂടുതല്‍ ഞാന്‍ പറയുന്നത് സിദ്ദിഖ് എന്ന് പറയുന്ന ബ്രില്യന്റ് ആയിട്ടുള്ള ആക്ടര്‍ ആണ്. ഗംഭീരം കേട്ടോ. സിനിമ അസാധ്യമായി കൊണ്ടുപോയിരിക്കുന്നു. ചിരിച്ചു ചിരിച്ചു തിയേറ്ററില്‍ ഞങ്ങള്‍ കുടു കുടെ ചിരിച്ചു. എന്റെ മോള് പിന്നെ ചെറിയൊരു കാര്യം മതി ചിരി തുടങ്ങാന്‍, അവള്‍ടെ ചിരി കാരണം തീയേറ്ററിലുള്ള പ്രൊജക്ഷന്‍ കാണാന്‍ വന്ന പകുതിപേര് സ്‌ക്രീനിലേക്ക് അല്ല അവള്‍ടെ മുഖത്തേക്കാണ് നോക്കികൊണ്ടിരുന്നത്. ഒരുപാട് ഒരുപാട് സന്തോഷം, കുറേ കാലത്തിന് ശേഷമാണ് നല്ലൊരു ഇങ്ങനൊരു എന്റര്‍ടെയിനര്‍ കാണുന്നത്. അതുകൊണ്ട് എന്റെ കുടുംബപ്രേക്ഷകരോട് ഒരു ചെറിയ അഭ്യര്‍ത്ഥനയാണ്, ഈ സിനിമ തീര്‍ച്ചയായിട്ടും തിയേറ്ററില്‍ പോയി തന്നെ കാണണം, മിസ്സ് ചെയ്യരുത്. കാരണം ഇത്രയും കളര്‍ഫുള്‍ ആയിട്ടുള്ളൊരു ഇത്രയും ബിഗ് സ്‌ക്രീനില്‍ കാണേണ്ടൊരു ഒരു സിനിമ തന്നെയാണ് അത്. ഒരുപാട് ചിരിപ്പിക്കും നിങ്ങളെ. ഒരുപാട് ചിന്തിപ്പിക്കുകയൊന്നും ഇല്ലാട്ടോ, ചിരിപ്പിക്കും ഒരുപാട്..

എന്ന് നിങ്ങളുടെ സ്വന്തം,

ജയറാം

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

SCROLL FOR NEXT