Film News

'വൺ, ടു, ത്രീ.. '; സൈക്കോളജിക്കൽ ക്രൈം ത്രില്ലറുമായി ജയം രവിയുടെ ഇരെെവൻ ട്രെയ്ലർ

ജയം രവിയെ നായകനാക്കി ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഇരെെവൻ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. സൈക്കോളജിക്കൽ ക്രെെം ത്രില്ലറാണ് ചിത്രം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ഐ അഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നയൻതാര നായികയായെത്തുന്ന ചിത്രം നിർമിക്കുന്നത് സുദൻ സുന്ദരം ജയറാം ജി എന്നിവർ ചേർന്നാണ്. രാഹുൽ ബോസ്, ആശിഷ് വിദ്യാർഥി, നരേൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നിരന്തരമായി പെൺകുട്ടികളെ തിരഞ്ഞ് പിടിച്ച് കൊല്ലുന്ന സ്മെെലി കില്ലർ ബ്രഹ്മ എന്ന കൊലയാളിയെ പിടികൂടാനായി എത്തുന്ന ഇൻവസ്റ്റി​ഗേഷൻ ഓഫീസറായ അർജുൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയം രവി അവതരിപ്പിക്കുന്നത്. കോടതിയിലും നിയമം അനുശാസിക്കുന്ന ശിക്ഷയ്ക്കും കൊലയാളികളെ വിട്ടു കൊടുക്കാൻ മനസ്സില്ലാത്ത അർജുൻ എന്ന ഓഫീസർ നടത്തുന്ന കൊലയാളിയെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. ചിത്രം സെപ്റ്റംബർ 28ന് തിയറ്ററിൽ എത്തും.

ഹരി കെ വേദാന്ത് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സം​ഗീത സംവിധാനം നിർവഹിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. എഡിറ്റർ : ജെ വി മണികണ്ഠ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ: ജാക്കി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരുണാചലം, ആക്ഷൻ : ഡോൺ അശോക്, സംഭാഷണങ്ങൾ: സച്ചിൻ, കാർത്തികേയൻ സേതുരാജ്, വേഷവിധാനം: അനു വർദ്ധൻ (നയൻതാര)പ്രിയ കരൺ & പ്രിയ ഹരി, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, പ്രോ : സുരേഷ് ചന്ദ്ര & രേഖ ഡി വൺ, ഓഡിയോ ഓൺ: ജംഗിൾ മ്യൂസിക് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT