Film News

വധുവും വരനുമായി ദര്‍ശനയും ബേസിലും ; 'ജയ ജയ ജയ ജയ ഹേ' ഒക്ടോബര്‍ റിലീസ്

ബേസില്‍ ജോസഫും , ദര്‍ശനാ രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ജയ ജയ ജയ ജയ ഹേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒക്ടോബര്‍ 21 ന് ദീപാവലി റിലീസായിട്ടാണ് ചിത്രം എത്തുന്നത്. വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം.ജാനേമന്നിന്റെ നിര്‍മ്മാതാക്കളായ ചിയേഴ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അന്താക്ഷരിയാണ് അവസാനമായി റിലീസ് ചെയ്ത വിപിന്‍ ദാസിന്റെ സിനിമ. ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയായിരുന്നു അന്താക്ഷരി. അതില്‍ നിന്നും വ്യത്യസ്തമായ പ്രമേയവും കഥാപശ്ചാത്തലവും ആണ് ഈ സിനിമയുടെ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ബേസില്‍ ജോസഫും ദര്‍ശനാ രാജേന്ദ്രനും വിവാഹവേഷത്തില്‍ നില്‍ക്കുന്ന ഫോട്ടായാണ് മോഷന്‍ പോസ്റ്ററായി വന്നിരിക്കുന്നത്.

ബബ്ലു അജുവാണ് ഛായാഗ്രാഹകന്‍. ജോണ്കുട്ടി എഡിറ്റ്ങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അങ്കിത് മേനോനാണ്. സൗണ്ട് ഡിസൈന്‍ അശ്വതി ജയകുമാര്‍, ബാബു പിള്ളയാണ് എഡിറ്റര്‍. ഡിസൈന്‍ യെല്ലോ ടൂത്ത്. ഐക്കണ്‍ റിലീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT