Film News

'വിളിക്കുന്നു നിന്നെ ഞാനെന്‍ വിളക്കായി മാറില്ലേ'; 'കരിമിഴി നിറയേ' ജാനകി ജാനേയിലെ പുതിയ ഗാനം

അനീഷ് ഉപാസന സംവിധാനം നിര്‍വ്വഹിച്ച് നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജാനകി ജാനേയിലെ 'കരിമിഴി നിറയേ' എന്ന കല്യാണ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ രചനയില്‍ കൈലാസ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും ഹരിശങ്കറും ചേര്‍ന്നാണ്.

പ്രസ്സ് ജീവനക്കാരിയായ ജാനകിയുടെയും സബ് കോണ്‍ട്രാക്ടറായ ഉണ്ണി മുകുന്ദന്റെയും കല്യാണ ഒരുക്കങ്ങളാണ് പാട്ടിലുടനീളം കാണിക്കുന്നത്. കാറളം ഗ്രാമത്തിലെ സാധാരണക്കാരിയായ ജാനകിയുടെ ഇരുട്ടിനോടുള്ള പേടിയും അവളുടെ വിവാഹവും അതുമൂലം വിവാഹ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മെയ്യ് 12 ന് തിയേറ്ററുകളിലെത്തും.

ചിത്രത്തില്‍ ജോണി ആന്റണി , ഷറഫുദ്ധീന്‍ , കോട്ടയം നസിര്‍ , അനാര്‍ക്കലി ,പ്രമോദ് വെളിയനാട് , ജെയിംസ് ഏലിയാ , സ്മിനു സിജോ , ജോര്‍ജ് കോര , അഞ്ജലി സത്യനാഥ് , സതി പ്രേംജി , ശൈലജ കൊട്ടാരക്കര, അന്‍വര്‍ , മണികണ്ഠന്‍ കൂടാതെ അനേകം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സിലൂടെ പശ്ചാത്തലസംഗീതമൊരുക്കി പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ യുവസംഗീത സംവിധായകനായ സിബി മാത്യു അലക്സാണ് ജാനകി ജാനെയിലും പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം - ശ്യാം പ്രകാശ് ,എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള , കോസ്റ്റും - സമീറ സനീഷ്.

'മദ്യം മാത്രം കുടിക്കുന്ന ഏലിയൻ'; പ്ലൂട്ടോ എത്തുന്നു, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്ലെൻ ചിത്രം ഒരുങ്ങുന്നു

‘ഷാഹി കബീർ’ എന്ന പേര് തന്നെയാണ് ഉന്മാദത്തിലേക്ക് ഏറ്റവുമധികം എക്സൈറ്റ് ചെയ്ത ഫാക്ടർ: ലിജോമോൾ

''ഇവർ നിങ്ങളെ ബോറടിപ്പിക്കില്ല, ലൈറ്റ് ഫാമിലി എന്‍റർടെയ്‌നർ''; 'മഹാരാജ ഹോസ്റ്റലി'നെ കുറിച്ച് ഷെഫ് നളൻ

ഷാഹി പറഞ്ഞ പോലെ 'ഉന്മാദം' അത്ര ഡാർക്ക് അല്ലാത്ത സിനിമ: കുഞ്ചാക്കോ ബോബൻ

SCROLL FOR NEXT