Film News

'ഫ്രണ്ട്‌സി'ലെ ഗന്‍തര്‍ അന്തരിച്ചു

ഫ്രണ്ട്‌സ് സീരീസിലുടെ ശ്രദ്ധേയനായ നടന്‍ ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ അന്തരിച്ചു. 59 വയസായിരുന്നു. പ്രോസ്റ്റേറ്റ് കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യം. 2018ലാണ് താരത്തിന് കാന്‍സര്‍ ബാധിക്കുന്നത്.

1994ല്‍ സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്‌സില്‍ ഗന്‍തര്‍ എന്ന കഥാപാത്രത്തെയാണ് ജെയിംസ് മൈക്കിള്‍ അവതരിപ്പിച്ചിരുന്നത്. ജെയിംസ് അഭിനയ രംഗത്തേക്ക് അരംങ്ങേറ്റം കുറിക്കുന്നതും ഫ്രണ്ട്‌സിലൂടെയാണ്. 2021ലെ ഫ്രണ്ട്സ്: ദ റീയൂണിയനിലും താരം ഉണ്ടായിരുന്നു. 1994 മുതല്‍ 2004 വരെയുള്ള എല്ലാ സീസണുകളിലും ഗന്‍തര്‍ എന്ന കഥാപാത്രം ഉണ്ടായിരുന്നു.

സീരീസില്‍ ജനിഫര്‍ ആനിസ്റ്റണ്‍ അവതരിപ്പിച്ച റേച്ചല്‍ ഗ്രീന്‍ എന്ന കഥാപാത്രത്തോട് ഗന്‍തറിന് വലിയ പ്രണയമായിരുന്നു. തന്റെ പ്രണയം ഉള്ളില്‍ വെച്ച് ഗന്‍തര്‍ റേച്ചലിനോട് ഇടപെഴുകുന്ന സീനുകളെല്ലാം തന്നെ വളരെ രസകരമാണ്.

ഫ്രണ്ടസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജും, വാര്‍ണര്‍ ബ്രോസും ജെയിംസ് മൈക്കിളിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ചു. ഫ്രണ്ട്‌സ് സീരീസിലെ താരങ്ങളായ ജെനിഫര്‍ ആനിസ്റ്റണ്‍, കോട്ണി കോക്‌സ്, ലിസ കുഡ്രൗ എന്നിവരും താരത്തിന്റെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ചു.

1962 ല്‍ ഗ്രീന്‍വുഡിലാണ് ജെയിംസിന്റെ ജനനം. കോളേജ് പഠന കാലത്താണ് അഭിനയത്തോട് ജെയിംസിന് താല്‍പര്യം തോന്നുന്നത്. 1988 ല്‍ പുറത്തിറങ്ങിയ ഫാറ്റ്മാന്‍ ആന്റ് ലിറ്റില്‍ ബോയ് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. അഭിനയത്തിനോട് ഏറെ താത്പര്യമുണ്ടായിരുന്ന താരം നിരവധി ഓഡീഷനുകളില്‍ പങ്കെടുത്തിരുന്നു. അങ്ങനെയാണ് ഫ്രണ്ട്‌സില്‍ താരത്തിന് അവസരം ലഭിച്ചത്. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം സീരീസിലെ 10 സീസണുകളിലായി അഭിനയിച്ചു.

ഫ്രണ്ട്‌സിന് പുറമെ ജസ്റ്റ് ഷൂട്ട് മി, സബ്രിന, ദ ടീനേജ് വിച്ച്, സ്‌ക്രബ്സ്, മോഡേണ്‍ മ്യൂസിക് തുടങ്ങിയ ടെലിവിഷന്‍ സീരീസുകളിലും ദ ഡിസ്റ്റര്‍ബന്‍സ്, മോട്ടല്‍ ബ്ലൂ തുടങ്ങിയ സിനിമകളിലും ജെയിംസ് അഭിനയിച്ചു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT