Film News

അമ്പരപ്പിച്ച പത്ത് ലോക സിനിമകളില്‍ ജല്ലിക്കട്ട്, ടിഫ് റൊട്ടന്‍ ടൊമാറ്റോ ലിസ്റ്റില്‍ മികച്ച റേറ്റിംഗും

THE CUE

രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്. ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സമകാലീന ലോക സിനിമാ വിഭാഗത്തിലെ പ്രദര്‍ശനത്തിന് പിന്നാലെ പ്രധാന നിരൂപകരും നിരൂപണ വെബ് സൈറ്റുകളും ജല്ലിക്കട്ടിനെക്കുറിച്ച് നടത്തുന്നത് മികച്ച അഭിപ്രായമാണ്. പ്രധാന റിവ്യൂ അഗ്രഗേഷന്‍ വെബ് സൈറ്റ് ആയ റോട്ടന്‍ ടൊമാറ്റോസ് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് തെരഞ്ഞെടുത്ത പത്ത് സിനിമകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ജല്ലിക്കട്ട്. റിവ്യൂ റേറ്റിംഗിലും റിവ്യൂ ലിസ്റ്റിംഗിലും നിരൂപണ സമാഹരണത്തിലും വലിയ സ്വീകാര്യതയുള്ള രാജ്യാന്തര വെബ് സൈറ്റ് ആണ് റോട്ടന്‍ ടൊമാറ്റോസ്.

ഹൊറര്‍, സയന്‍സ് ഫിക്ഷന്‍, ഴോനര്‍ സിനിമകളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച പത്തിലാണ് 86 ശതമാനം റേറ്റിംഗുമായി ജല്ലിക്കട്ട് ഉള്ളത്. സിംഫണി ഓഫ് കായോസ് എന്നാണ് സിനിമയെ സൈറ്റ് വിശേഷിപ്പിക്കുന്നത്. മാഡ് മാക്‌സ് ഫ്യുറി റോഡ്, സ്പീല്‍ ബര്‍ഗിന്റെ ജോസ് എന്നീ സിനിമകളുമായി അവതരണ ശൈലിയില്‍ താരതമ്യം ചെയ്താണ് ജല്ലിക്കട്ടിനെ ചില പ്രധാന നിരൂപകര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ദിപു ജോസഫ് ആണ് എഡിറ്റിംഗ്. ഗോകുല്‍ ദാസ് ആര്‍ട്ട്, മാഷര്‍ ഹംസ കോസ്റ്റിയൂം. റോണക്‌സ് സേവ്യര്‍ മേക്കപ്പ്, സുപ്രീം സുന്ദര്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി

ഈ വര്‍ഷത്തെ സവിശേഷമായ സിനിമാ അനുഭവം എന്നാണ് ഗ്ലോബ് ആന്‍ഡ് മെയില്‍ നിരൂപകന്‍ ബാരി ഹര്‍ട്‌സ് ജല്ലിക്കട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എങ്ങനെ ആരെയും അപകടപ്പെടുത്താതെ ഇത്തരമൊരു സിനിമ നടപ്പാക്കിയെന്ന അമ്പരപ്പ് അവശേഷിപ്പിക്കുന്നതാണ് ജല്ലിക്കട്ട് എന്ന് ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നു.

ഇംഗ്ലീഷ് സയന്‍സ് ഫിക്ഷന്‍ സീ ഫിവര്‍, ബ്രസീലിയന്‍ ത്രില്ലര്‍ ബക്കുറോ, ഇന്തോനേഷ്യന്‍ ചിത്രം ഗൂണ്ടല, ക്രിസ് ഇവന്‍സ് അഭിനയിച്ച നൈവ്‌സ് ഔട്ട്, ഹൊറര്‍ ചിത്രം ദ വിജില്‍, സയന്‍സ് ഫിക്ഷന്‍ ദ വാസ്റ്റ് ഓഫ് നൈറ്റ്, സിംക്രണിക്, ലാ ലൊറണാ, ദ പ്ലാറ്റ് ഫോം, എന്നിവയാണ് പത്തില്‍ ഉള്‍പ്പെട്ട മറ്റ് സിനിമകള്‍.

ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്ന് പോത്ത് കയറു പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കട്ട് പറയുന്നത്. എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഗിരീഷിന്റെ ഛായാഗ്രഹണവും ടൊറന്റോ മേളയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. രംഗനാഥ് രവി സൗണ്ട് ഡിസൈനും പ്രശാന്ത് പിള്ള സംഗീത സംവിധാനവും.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT