Film News

കെ എസ് ചിത്രയുടെ ശബ്ദത്തിൽ ഈ മഴമുകിലോ ; ജലധാര പമ്പ് സെറ്റിലെ പുതിയ ​ഗാനം

ഉർവശി, ഇന്ദ്രൻസ്, സനുഷ , ടിജി രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ''ജലധാര പമ്പ് സെറ്റ് - സിൻസ് 1962'' എന്ന ചിത്രത്തിലെ പുതിയ​ ​ഗാനം റിലീസ് ചെയ്തു. ഈ മഴമുകിലോ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്. ഹരിനാരായണൻ്റെ വരികൾക്ക് കൈലാസ് ഈണം പകർന്നിരിക്കുന്നു. വണ്ടർ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സംഗീത ശശിധരൻ, ആര്യ പൃഥ്വിരാജ്, എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രം തിയറ്ററുകൾ പ്രദർശനം തുടരുകയാണ്.

കോമഡിയിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നതെങ്കിലും ആ ചിരിക്ക് എല്ലാം പിന്നിൽ സമൂഹത്തെക്കുറിച്ചുള്ള ശക്തമായ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്നുണ്ടെന്ന് ടി.ജി രവി ക്യു സ്റ്റുഡിയോയോട് അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമ കണ്ട് ചിരിക്കും പക്ഷേ അത് വെറും ചിരിയല്ല, സൊസൈറ്റിയെ ബാധിക്കുന്ന ചില വിഷയങ്ങള്‍ അതിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, വിഎഫ്എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആർ ഒ – ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് - ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ - നൗഷാദ് കണ്ണൂർ, ഡിസൈൻ - മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT