Film News

'കൽക്കി'യുടെ ബി.ജി.എം കിട്ടിയത് അമ്പ് പെരുന്നാളിൽ നിന്ന്; ജെയ്ക്സ് ബിജോയ്

കൽക്കി സിനിമയുടെ ബി.ജി.എം കിട്ടിയത് സംവിധായകൻ ജോഷിയുടെ കൂടെ പൊറിഞ്ചു മറിയം ജോസിന് വേണ്ടി അമ്പ് പെരുന്നാൾ കാണാൻ ഇരിഞ്ഞാലക്കുട പോയപ്പോഴാണെന്ന് സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് ദ ക്യുവിനോട് പറഞ്ഞു. അമ്പ് പെരുന്നാളിനിടയിൽ കേട്ട നാസിക് ധോലാണ് തന്നെ ആകർഷിച്ചതെന്നും ജെയ്ക്സ് കൂട്ടി ചേർത്തു.

ജെയ്ക്സ് ബിജോയിയുടെ വാക്കുകൾ

പെരുന്നാൾ എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമാണ് എന്നാൽ അമ്പ് പെരുന്നാളുകൾ കണ്ടിട്ടില്ലായിരുന്നു. ജോഷി സാറിന്റെ കൂടെ ഒരു ദിവസം ഇരിഞ്ഞാലക്കുട അമ്പ് പെരുന്നാൾ കാണാൻ പോയി. അവിടെവെച്ചാണ് ഈ പരിപാടിയുടെ ഒരു സ്കെയിൽ മനസിലാകുന്നത്. ഭയങ്കര ആഘോഷമാണ് അവിടെ, ബാൻഡ് സെറ്റും പിന്നെ നാസിക് ധോലും. അവിടെ അങ്ങനെ യാത്ര ചെയ്യുമ്പോൾ നാസിക്ക് ധോൽ കണ്ടിട്ടാണ് എനിക്ക് കൽക്കിയുടെ ബി.ജി.എം കിട്ടുന്നത്.

ആ അമ്പ് പെരുന്നാളിൽ നിന്ന് ആദ്യം എടുത്തത് നാസിക് ധോലാണ് കാരണം 'കൽക്കി'യുടെ വർക്കുകൾ 'പൊറിഞ്ചു മറിയം ജോസിനൊപ്പം' നടക്കുന്നുണ്ടായിരുന്നു. നാസിക് ധോലിലെ വൈൽഡ് ആയിട്ടുള്ള സ്വഭാവമാണ് എന്നെ ആകർഷിച്ചത്. അങ്ങനെയാണ് അത് സാമ്പിൾ ചെയ്തത്. അതിനൊരു ഒറിജിനാലിറ്റിയുണ്ട്.

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT