Film News

വളരെ പ്രസക്തമായ ചിത്രമാണ് നരിവേട്ട, ടൊവിനോയുടെ ശക്തമായ പ്രകടനം ചിത്രത്തിൽ കാണാം: ജേക്സ് ബിജോയ്

അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് നരിവേട്ട. കേരളത്തെ നടുക്കിയ മുത്തങ്ങ വെടിവെയ്പ്പും ആദിവാസി സമൂഹത്തിൽ നിന്നുണ്ടായ അവകാശ പോരാട്ടവും പൊലീസ് വേട്ടയുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് മുമ്പ് പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയ്ലർ നൽകുന്ന സൂചന. വളരെ പ്രസക്തമായ ഒരു ചിത്രമാണ് നരിവേട്ട എന്നും ടൊവിനോ തോമസിന്റെ ​ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിക്കുക എന്നു ചിത്രത്തിന്റെ സം​ഗീതസംവിധായകനായ ജേക്സ് ബിജോയ് പറയുന്നു. തുടരും എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം തിയറ്ററിലെത്തുന്ന ജേക്സ് ബിജോയ്യുടെ അടുത്ത ചിത്രം കൂടിയാണ് നരിവേട്ട.

വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെയാണ് ടൊവിനോ തോമസ് നരിവേട്ടയിൽ അവതരിപ്പിക്കുന്നത്. അഭിനേതാവെന്ന നിലയില‍് ടൊവിനോ തോമസിന്റെ കരിയറിലെ നിർണായക കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന. സുരാജ് വെഞ്ഞാറമ്മൂട് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും തമിഴ് സംവിധായകനും നടനുമായ ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഓട്ടോ​ഗ്രാഫിലൂടെ ദക്ഷിണേന്ത്യൻ സിനിമയുടെ ഹരമായ മാറിയ ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. ആഗോള റിലീസായി എത്താൻ തയാറാകുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. മേയ് 16ന് ചിത്രം തിയറ്ററുകളിലെത്തും.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യുഎ ഇയിലെ ബിൽഡിംഗ് മെറ്റീരി യൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ഇന്ത്യൻ സിനിമ കമ്പനി ബാനർ രൂപീകരിച്ചു കൊണ്ട് മലയാള സിനിമ നിർമ്മത്തിലേക്ക് ഒരു പുതിയ ചുവട് വയ്പ്പ് നടത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ് നരിവേട്ട എന്ന് ടൊവിനോ തോമസ് പറയുന്നു. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT