Film News

രജിനിക്കൊപ്പം മാസ്സ് എന്‍ട്രിയുമായി മോഹന്‍ലാല്‍ ; നെല്‍സണ്‍ ചിത്രം ജയിലര്‍ ടീസര്‍

ടൈഗര്‍ ഷെറോഫ്, തമന്ന ഭാട്ടിയ, വിനായകന്‍, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാലും രജനികാന്തും ആദ്യമായൊന്നിക്കുന്ന ചിത്രമാണ് ജയിലര്‍. ചിത്രത്തില്‍ രണ്ടോ മൂന്നോ ദിവസത്തെ ചെറിയ ഷെഡ്യൂളില്‍ കാമിയോ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക എന്നായിരുന്നു നേരത്തെ വന്ന ട്വീറ്റുകള്‍.

രജനികാന്തിന്റെ 169-ാമത് ചിത്രമാണ് ജയിലര്‍. മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രമായാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. ബീസ്റ്റിനുശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. പടയപ്പക്ക് ശേഷം രജനീകാന്തും രമ്യ കൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലര്‍. കന്നഡ താരം ശിവരാജ് കുമാറാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

സ്റ്റണ്ട് ശിവ ആക്ഷന്‍ കൊറിയോഗ്രാഫറായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. ബീസ്റ്റിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് തന്നെയാണ് ജയിലറും നിര്‍മ്മിക്കുന്നത്

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT